നിതീഷ് കുമാറിന്റെ ചാട്ടങ്ങള്‍ 2014 മുതല്‍ തുടങ്ങിയതാണ്. ആറ് തവണ ബിജെപിക്ക് ഒപ്പം മുഖ്യമന്ത്രിയായി. മൂന്ന് തവണ ആര്‍ജെഡിക്ക് ഒപ്പം സംസ്ഥാനം ഭരിച്ചു. 2014ല്‍ എന്‍ഡിഎയുടെ ഭാഗമായി മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ ഡെജിയുവില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായതോടെ രാജിവെച്ചു. 2015ല്‍ മഹാഘട്ബന്ധന്‍ രൂപീകരിച്ച്‌ തിരഞ്ഞെടുപ്പിനെ നേരിട്ടു. ആര്‍ജെഡി, കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തിലെത്തി. എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമായിരുന്നു മഹാസഖ്യത്തിന്റെ ആയുസ്സ്.

2017ല്‍ മഹാസഖ്യം വിട്ട നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ സര്‍ക്കാരിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് എന്‍ഡിഎക്ക് ഒപ്പം ചേര്‍ന്ന് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. 2020ല്‍ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. യുവ നേതാവ് തേജസ്വി തരംഗം സംസ്ഥാനത്ത് ആഞ്ഞടിച്ചു. 79 സീറ്റുകളുമായി ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. എന്നാല്‍ 78 സീറ്റുമായി രണ്ടാമതെത്തിയ ബിജെപി 45 സീറ്റുള്ള ജെഡിയുവിന് മുഖ്യമന്ത്രി സ്ഥാനം നല്‍കി. അടുത്ത തവണ ഇത് നടപ്പില്ലെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്ന് പല സീറ്റുകളിലും ബിജെപി കാലുവാരി ജെഡിയു സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിച്ചുവെന്ന ആരോപണം ശക്തമായിരുന്നു. നിതീഷിനെ മുഖ്യമന്ത്രിയാക്കി ഒരു തവണ കൂടി പ്രതിഷ്ഠിച്ചപ്പോഴും കൂടുതല്‍ മന്ത്രിമാര്‍ ബിജെപിയില്‍ നിന്നായിരുന്നു. ജെഡിയുവിനെ ബിജെപി വിഴുങ്ങുകയാണെന്ന ആരോപണം ആ മന്ത്രിസഭ ഭരിക്കുമ്ബോള്‍ ശക്തമായിക്കൊണ്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പദം പാര്‍ട്ടിക്ക് നല്‍കിയതിനാല്‍ തന്നെ നിതീഷിന് ബിജെപിയെ പരസ്യമായി എതിര്‍ക്കാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞതുമില്ല.

പക്ഷേ ആ സഖ്യം അധികം നീണ്ടില്ല. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം എന്‍ഡിഎ വിട്ട് ആര്‍ജെഡിക്കും കോണ്‍ഗ്രസിനും ഒപ്പം മറ്റൊരു മഹാസഖ്യം. ഇത്തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ജെഡിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കി നീതീഷ് വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി. അന്ന് മോദിയെ വെല്ലുവിളിച്ചായിരുന്നു ചാട്ടം. കൃത്യം 18 മാസം തികയുമ്ബോള്‍ ആ ബന്ധം അവസാനിപ്പിച്ച്‌ വീണ്ടും എന്‍ഡിഎക്ക് ഒപ്പം ചേര്‍ന്ന് 2024ല്‍ നിതീഷ് കുമാര്‍ ഒമ്ബതാം തവണ ബിഹാറിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക