ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുരുങ്ങിയത് അഞ്ച്സീറ്റില്‍ ബിജെപി ജയിക്കുമെന്ന് മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ ഇപ്പോള്‍ കേരളത്തിനില്ല. ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇത്തവണ നേരത്തെയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.കേന്ദ്രം കേരളത്തെ അവഗണിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ പരസ്യ സംവാദത്തിന് തയാറാണെന്നും പ്രകാശ് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 30-നകം 4 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച്‌ ഔപചാരിക പ്രചാരണം ആരംഭിക്കാനാണ് ബിജെപി തീരുമാനമെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. ‘2019-ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയായി. ഇത്തവണ കേരളം മോദിയില്‍ പ്രതീക്ഷവയ്ക്കുന്നു. സ്ഥാനാർഥി പ്രഖ്യാപനം നേരത്തെയുണ്ടാകും. അയോധ്യ തിരഞ്ഞെടുപ്പ് അജണ്ടയല്ല’, അദ്ദേഹം പറഞ്ഞു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

. കേരളത്തില്‍ ബിജെപി പ്രചാരണം തുടങ്ങിക്കഴിഞ്ഞു. മോദിയുടെ ഗ്യാരണ്ടി കേരളത്തില്‍ നടപ്പായി. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും മോദി സഹായം നല്‍കി. ഇത്തവണ കേരളത്തില്‍ ബിജെപി ലക്ഷ്യം കാണുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക