നേര് എന്ന മോഹൻലാല്‍ ചിത്രം സ്കെച്ച്‌ ആര്‍ട്ടിസ്റ്റ് 2 എന്ന സിനിമയുടെ കോപ്പിയാണെന്ന ആരോപണവുമായി സമൂഹ മാധ്യമങ്ങള്‍ രംഗത്ത്. സ്കെച്ച്‌ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ ഒരു പ്രധാന സീൻ ഉള്‍പ്പെടുത്തിയാണ് പലരും ഈ വാദം ഉന്നയിക്കുന്നത്. മലയാള സിനിമാക്കാര്‍ പ്രേക്ഷകരെ എങ്ങനെയൊക്കെ പറ്റിക്കുന്നു എന്നറിയാൻ ഈ വീഡിയോ കാണൂ എന്ന് പറഞ്ഞുകൊണ്ടാണ് കോപ്പി അടിക്കപ്പെട്ടെന്ന് ആരോപിക്കുന്ന സ്കെച്ച്‌ ആര്‍ട്ടിസ്റ്റിലെ വീഡിയോ പങ്കുവെക്കപ്പെടുന്നത്.

മലയാള സിനിമക്കാർ പ്രേക്ഷകരെ എങ്ങിനെ ഒക്കെയാണ് പറ്റിക്കുന്നത് എന്നറിയാൻ ഈ കുഞ്ഞൻ വീഡിയോ കാണു. ആയതിനാൽ ക്രീയെറ്റിവിറ്റി എന്നത് ഒരു മോഷണം ആകുന്നു. . .

Posted by Baiju Merikunnu on Thursday, 28 December 2023

സുധ രാധിക എന്നയാളുടെ ഫേസ്ബുക് കുറിപ്പിലും ഇതേ ആരോപണം ഉന്നയിക്കുന്നുണ്ട്. വല്ലവന്റെ പ്രതിഭയെ കട്ടും മോഷ്ടിച്ചും സിനിമയുണ്ടാക്കുന്നവരാണു മലയാള സിനിമയെ ഇന്നു കാണുന്ന വെറും വില്‍പ്പന ചരക്ക്‌ മാത്രമാക്കിയതെങ്ങ് തുടങ്ങുന്ന കുറിപ്പിലാണ് സുധ രാധിക നേരിനെ കുറിച്ചും സംസാരിക്കുന്നത്. ‘പ്രിയദര്‍ശ്ശൻ തുടങ്ങി ജീതു ജോസഫില്‍ എത്തി നില്‍ക്കുന്ന “ഫ്രോഡ്‌ സംവിധായകര്‍” മഹാന്മാരായി വാഴുന്ന മറ്റൊരു സിനിമാ ഇന്റസ്റ്റ്രിയും ലോകത്തില്ല. Winner takes all competition, ഫെസ്റ്റിവലുകളും അവോഡുകളും ലിജോയെ പോലെ ഈ സ്റ്റ്രാറ്റജിയില്‍ ഉണ്ടായവര്‍ മാത്രമായി ഒരു ഭാഷയില്‍ സ്വന്തമായ പ്രതിഭകള്‍ ഇല്ലെന്ന അത്ഭുതം മലയാളത്തിനു സ്വന്തം’, എന്നും സുധ രാധിക കുറിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വല്ലവന്റെ പ്രതിഭയെ കട്ടും മോഷ്ടിച്ചും സിനിമയുണ്ടാക്കുന്നവരാണു മലയാള സിനിമയെ ഇന്നു കാണുന്ന വെറും വിൽപ്പന ചരക്ക്‌…

Posted by Sudha Radhika on Friday, 29 December 2023
<

അതേസമയം, നേര് ഒരു മികച്ച സിനിമയല്ല എന്നാണ് എഴുത്തുകാരൻ അഷ്ടമൂര്‍ത്തി പറയുന്നത്. മോഹൻലാല്‍ സിനിമയില്‍ ഉടനീളം അണ്‍കംഫര്‍ട്ടബ്ള്‍ ആയിരുന്നുവെന്നും, ഫ്ലെക്സിബിള്‍ എന്നു നമ്മള്‍ വാഴ്ത്തിയ മോഹൻലാലിനെ ഇങ്ങനെ കാണുമ്ബോള്‍ സങ്കടം തോന്നുമെന്നും നേരിനെ കുറിച്ച്‌ അഷ്ടമൂര്‍ത്തി എഴുതിയ കുറിപ്പില്‍ പറയുന്നു. അനശ്വര രാജനെ അത്ഭുതത്തോടെയാണ് സിനിമയില്‍ കണ്ടുകൊണ്ടിരുന്നതെന്നും, തണ്ണീര്‍മത്തൻ ദിനങ്ങളില്‍ നിന്നും സൂപ്പര്‍ ശരണ്യയില്‍ നിന്നുമൊക്കെ ആ നടി എത്രമാത്രം വളര്‍ന്നുപോയെന്നും അഷ്ടമൂര്‍ത്തി നേരിനെ കുറിച്ചുള്ള ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക