ബോളിവുഡ് ഇന്‍ഡസ്‌ട്രിയിലെ സൗന്ദര്യ റാണിയും ജനപ്രിയ നടിമാരിലൊരാളുമായ ഐശ്വര്യ റായ് 1992-ല്‍ ഒരു ഫാഷന്‍ മോഡലായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം 1994-ല്‍ അവര്‍ ലോകസുന്ദരി പട്ടം നേടി. തുടര്‍ന്ന്, ഐശ്വര്യ റായ് സിനിമയിലേക്ക് ചുവടുവച്ചു. 1997-ല്‍ ലോക കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ റായ് ബച്ചന്‍ മോഡലായി തിരിച്ചെത്തി. ഇതിനിടെ ഐശ്വര്യ റായ് തന്റെ സൗന്ദര്യം കൊണ്ട് വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചു.

ഇപ്പോള്‍, സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഐശ്വര്യ റായിയുടെ പഴയകാല ചിത്രങ്ങളില്‍ ക്രെയ്സ്‌ കണ്ടെത്തിയിരിക്കുകയാണ്. ഇതോടെ ഐശ്വര്യ റായിയുടെ 1992-ലെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. ആ സമയത്ത് ഐശ്വര്യ റായ് ഒരു ഫാഷന്‍ ബ്രാന്‍ഡിന് വേണ്ടി ഫോട്ടോഷൂട്ട് നടത്തിയിരുന്നു, ആ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതോടൊപ്പം ഐശ്വര്യ റായിക്ക് അക്കാലത്ത് എത്ര ശമ്ബളം ലഭിച്ചു എന്ന ഫോട്ടോയും ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു പരസ്യ കമ്ബനിയായ കൃപ ക്രിയേഷന്‍സുമായി ചേര്‍ന്നാണ് നടി അന്ന് പ്രവര്‍ത്തിച്ചിരുന്നത്. കൃപ ക്രിയേഷന്‍സിന്റെ ഒരു ഇന്‍വോയ്‌സിന്റെ ചിത്രമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതില്‍ ഐശ്വര്യ റായ് 1500 രൂപയ്ക്കാണ് ഫോട്ടോഷൂട്ടിനായി കോണ്‍ട്രാക്‌ട് സൈന്‍ ചെയ്തിരിക്കുന്നത്. ഈ ബില്ലിലെ തീയതി 1992 മെയ് 23 ആണ്, ഐശ്വര്യ റായ് ലോകസുന്ദരി പട്ടം നേടുന്നതിന് ഏകദേശം രണ്ട് വര്‍ഷം മുമ്ബ്. ഇന്ന് പരസ്യ ഫോട്ടോ ഷൂട്ടുകള്‍ക്കായി കോടികള്‍ പ്രതിഫലം വാങ്ങുന്ന ഐശ്വര്യ റായിയുടെ പതിനെട്ടാം വയസ്സിലെ ആദ്യ പ്രതിഫലം എന്ന ടൈറ്റിലിലാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

വൈറല്‍ ചിത്രങ്ങളില്‍ മോഡലുകളായി ഐശ്വര്യ റായിക്കൊപ്പം സൊനാലി ബെന്ദ്ര, നിക്കി അനേജ, തെജസ്വിനി കൊല്ഹപുരെ എന്നിവരും ഉണ്ട്. റിപ്പോര്‍ട്ടുകള്‍ പറയുന്നതനുസരിച്ച്‌ ഐശ്വര്യയുടെ ഇപ്പോഴത്തെ ഏകദേശ ആസ്തി 227 കോടിയാണ്. ഐശ്വര്യയുടെ ഒരു മാസത്തെ വരുമാനമായി കണക്കാക്കപ്പെടുന്നത് തന്നെ ഒരു കോടി രൂപയാണ്. ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പം മുംബൈയിലെ ഒരു ആഡംബര സൗധത്തിലാണ് ഐശ്വര്യ താമസിക്കുന്നത്. ഇത് കൂടാതെ വേറെയും രണ്ട് വീടുകള്‍ താരത്തിന് ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക