മകന്റെ അമ്മയാണെന്ന് കാണിക്കാൻ സ്‌കൂളില്‍ ആധാര്‍ കാര്‍ഡ് വരെ കാണിക്കേണ്ടി വന്ന ഒരമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിഷ പ്രധാൻ എന്ന യുവതി തന്റെ മകനൊപ്പം ഇൻസ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചത്. യൂണിഫോമില്‍ നില്‍ക്കുന്ന മകനൊപ്പമുള്ള വീഡിയോയില്‍, മകന്റെ സ്‌കൂളില്‍ ചെന്ന തന്നെ അവര്‍ സഹോദരിയാണ് എന്ന് തെറ്റിദ്ധരിച്ചെന്നും അതുകൊണ്ട് ആധാര്‍ കാര്‍ഡ് വരെ കാണിക്കേണ്ടി വന്നെന്നുമാണ് യുവതി പറയുന്നത്.

‘ഇന്ന് എന്റെ ദിവസമാണ്. വീറിന്റെ ഫോണ്‍ അവന്റെ അധ്യാപകര്‍ പിടിച്ചുവച്ചു. അത് തിരികെ കൊടുക്കണമെങ്കില്‍ രക്ഷിതാക്കളില്‍ ഒരാള്‍ ചെല്ലണം എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ അവന്റെ സ്കൂളില്‍ പോയി. എന്നാല്‍, ഞാൻ അവന്റെ അമ്മയാണ് എന്ന് വിശ്വസിക്കാൻ അവര്‍ തയ്യാറായില്ല. ഞാനവന്റെ സഹോദരിയാണ് എന്ന് അവര്‍ കരുതി. ഒടുവില്‍, എനിക്ക് ഒടുവില്‍ എന്റെ ആധാര്‍ കാര്‍ഡ് വരെ കാണിക്കേണ്ടി വന്നു. ഞാനെന്തായാലും ഹാപ്പിയാണ്’, വിഡിയോയില്‍ യുവതി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ ചെയ്യുന്ന യുവതിക് പിറകില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ടാല്‍ യുവതി പറഞ്ഞ കാര്യം സത്യമാണ് എന്ന് വ്യക്തമാണ്. ഇതോടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സന്തൂര്‍ മമ്മി എന്ന ടാഗ് ലൈനിലാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. മൂന്ന് മില്ല്യണിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. വളരെ രസകരമായ വീഡിയോയ്‍ക്ക് ആളുകള്‍ വളരെ രസകരമായ കമന്റുകളും നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക