തിരക്കേറിയ ബസുകളിലും ട്രെയിനുകളിലുമുളള യാത്ര വളരെ ദുഷ്‌കരമാണ്. പലപ്പോഴും ഇങ്ങനെയുളള യാത്രകളില്‍ രസകരമായ സംഭവങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തിലുളള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധപിടിച്ചുപ്പറ്റിയിരിക്കുന്നത്.

കംപാ‌ര്‍ട്ട്മെന്റില്‍ സീറ്റുകളിലായും നിലത്തായും ബെര്‍ത്തുകളിലായും ഏകദേശം നൂറില്‍ കൂടുതല്‍ യാത്രികര്‍ തിക്കിഞെരുങ്ങിയാണ് സഞ്ചരിക്കുന്നത്. അതിനിടയില്‍ ക്ഷീണിതനായ ഒരു യുവാവ് തന്റെ ബെഡ്ഷീറ്റ് ഉപയോഗിച്ച്‌ ബെര്‍ത്തുകളിലുളള രണ്ട് കമ്ബികളിലായി ഊഞ്ഞാല്‍ മാതൃകയില്‍ കെട്ടുന്നുണ്ട്.ചിലര്‍ യുവാവ് ചെയ്യുന്നത് നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് യുവാവ് മുകളിലേക്ക് കയറി ഊഞ്ഞാലില്‍ കിടക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തേക്ക് വീഴുന്നതും വീഡിയോയില്‍ ഉണ്ട്. നിലത്തിരുന്ന് ഉറങ്ങുന്ന യാത്രക്കാരുടെ മുകളിലേക്കാണ് യുവാവ് വീഴുന്നത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് അനുകൂലമായും പ്രതികൂലമായും വിവിധ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക