നിയമസഭ അക്രമക്കേസില്‍ സുപ്രീംകോടതി വിധി നാളെ പ്രസ്താവിക്കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. നിയമസഭാ അക്രമ കേസ് പിന്‍വലിക്കാനുള്ള തീരുമാനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നാളെ വിധി പറയുക.

നിയമസഭാ അക്രമ കേസ് പിന്‍വലിക്കാനുള്ള തീരുമാനം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെ അപ്പീലുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും. മുന്‍ മന്ത്രിമാരായ കെടി ജലീല്‍, ഇപി ജയരാജന്‍ എന്നിവരും കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം നേരത്തേ ഹൈക്കോടതി തടഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2015ല്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രിയായിരുന്ന കെ.എം. മാണിയെ തടയാനായി ഇടത് എംഎല്‍എമാര്‍ സഭയിലെ നിരവധി വസ്തുക്കള്‍ തകര്‍ത്തു. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനായി സ്പീക്കറുടെ കസേരയടക്കം നടുത്തളത്തിലേക്ക് വലിച്ചെറിഞ്ഞ് അക്രമം നടത്തി. ഈ കേസാണ് സര്‍ക്കാര്‍ പിന്‍വലിക്കാന്‍ നീക്കം നടത്തിയത്.

കേസില്‍ ഇപി ജയരാജന്‍, കെടി ജലീല്‍, വി ശിവന്‍കുട്ടി, കെ അജിത്ത് എന്നിവരടക്കം 6 ജനപ്രതിനിധികള്‍ക്കെതിരെ പൊതു മുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കന്റോണ്‍മെന്റ് പോലീസ് കേസ് എടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് വി ശിവന്‍ കുട്ടിയുടെ അപേക്ഷയില്‍ കേസ് പിന്‍ലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക