വിന്‍സി അലോഷ്യസിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസ്’ ഓസ്‌കാര്‍ യോഗ്യതാ പട്ടികയില്‍. ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തിനായി സംഗീത സംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫ് ഒരുക്കിയ മൂന്ന് ഗാനങ്ങള്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ്.

ഇത് സംബന്ധിച്ച വിവരം ഓസ്‌കര്‍ സമിതിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ആകെ 94 ഗാനങ്ങളാണ് ഇപ്പോള്‍ ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ‘ഏക് സപ്നാ മേരാ സുഹാന’, ‘ജല്‍താ ഹേ സൂരജ്’, മധ്യപ്രദേശിലെ ഗോത്രവര്‍ഗവിഭാഗത്തിന്റെ തനിമയില്‍ തയാറാക്കിയ പാട്ടുകളാണ് ‘ദ ഫെയ്‌സ് ഓഫ് ദ ഫെയ്‌സ്ലെസി’ല്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുപത്തിയൊന്നാം വയസ്സിൽ ഉത്തർപ്രദേശിലെത്തി ഒരു പ്രദേശത്തെ പീഡിത ജനതയ്ക്കായി ജീവിതം ഹോമിച്ച വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ (Sister Rani Maria) ത്യാഗോജ്ജ്വലമായ ജീവിതം പശ്ചാത്തലമാക്കിയ ചലച്ചിത്രമാണ് ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്. എറണാകുളം ജില്ലയിലെ പുല്ലുവഴി സ്വദേശിയാണ് സിസ്റ്റർ റാണി മരിയ. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭാംഗമാണ് ക്രൈസ്തവ കത്തോലിക്ക വിഭാഗത്തിലെ ഈ സന്യസ്ത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക