വീട്ടുകാർ അറിയാതെ വീടിനു മുന്നിലെ പ്രധാന റോഡിൽ ഇറങ്ങിയ പിഞ്ചുകുഞ്ഞ് കാർ യാത്രക്കാരന്റെ അവസരോചിത ഇടപെടലിൽ വാഹനാപകടത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടു. പാലക്കാട് ജില്ലയിലെ ഒന്നാന്തിപടിയിൽ കഴിഞ്ഞമാസം 28നു നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തുവന്നു. ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയാണ് റോഡിലേക്ക് ഇറങ്ങിയത്. കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീട്ടിൽനിന്നും കളിപ്പാട്ടവുമായി റോഡിലേക്ക് നടന്നു കയറാൻ ശ്രമിക്കുന്ന കുട്ടിയെയാണ് വിഡിയോയിൽ കാണുന്നത്. കൊപ്പം വളാഞ്ചേരി പാതയിലേക്കാണ് വീട്ടിൽ നിന്നും കുട്ടി ഇറങ്ങിയത്. ഈ സമയം റോഡിലൂടെ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ വേഗതയിൽ നീങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു കാറും കുട്ടിയെ കടന്നുപോയി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വഴിയരകിൽ ഒറ്റയ്ക്കു നിൽകുന്ന കുട്ടിയെ ശ്രദ്ധിച്ച ഇവർ, തിരികെ വന്ന് യാത്രക്കാരിൽ ഒരാൾ കുട്ടിയെ എടുത്ത് വീട്ടിലാക്കുകയായിരുന്നു. ഈ യാത്രക്കാർ ആരാണെന്ന് വ്യക്തമായിട്ടില്ല. വീടിന്റെ തുറന്നുകിടന്ന മുൻവാതിലിലൂടെ അബദ്ധത്തിൽ കുട്ടി പുറത്തേക്ക് പോയതാണെന്നാണ് രക്ഷിതാക്കൾ പൊലീസിനോടു പറഞ്ഞു. വീടിന് സംരക്ഷണ ഭിത്തി കെട്ടി സുരക്ഷിതമാക്കാൻ ഉടമയ്ക്ക് പൊലീസ് നിർദേശം നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക