കെഎം മാണിയുടെ മരുമകൾ, ജോസ് കെ മാണിയുടെ ഭാര്യ എന്നീ മേൽവിലാസങ്ങൾക്കപ്പുറം സാമൂഹ്യപ്രവർത്തക എന്ന നിലയിലും പേരെടുത്ത വ്യക്തിയാണ് നിഷ ജോസ് കെ മാണി. 2013ൽ ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു കൊടുക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് ഇവർ പൊതുരംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ, പുസ്തക രചന അഡ്വഞ്ചർ ടൂറിസം മുതലായ മേഖലകളിലൂടെ നിഷ ജോസ് കെ മാണി ശ്രദ്ധേയായി.

ഇപ്പോൾ ഇതാ വളരെ ശ്രദ്ധേയമായ ഒരു വെളിപ്പെടുത്തലുമായി ഇവർ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിട്ടുണ്ട്. തനിക്ക് സ്തനങ്ങളിൽ ക്യാൻസറസ് ആയിട്ടുള്ള ഒരു മുഴ ഉണ്ടായതും, തുടർന്ന് അത് നീക്കം ചെയ്യുവാൻ ശസ്ത്രക്രിയ നടത്തിയ വിവരവും നിഷ ജോസ് പങ്കുവെക്കുകയാണ്. കുടുംബാംഗങ്ങളിൽ നിന്ന് തനിക്ക് കിട്ടിയ പിന്തുണയെ കുറിച്ചും നിഷ പറയുന്നുണ്ട്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശുപത്രി കിടക്കയിൽ നിന്ന് പങ്കുവെച്ചിരിക്കുന്നതും ഒരു ബോധവൽക്കരണ വീഡിയോ തന്നെയാണ്. ക്യാൻസർ രോഗ പരിചരണ രംഗത്ത് താൻ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ചാണ് വീഡിയോയുടെ ആദ്യഭാഗത്ത് ഇവർ സൂചിപ്പിക്കുന്നത്. താനും സ്വയം പരിശോധനയും മാമോഗ്രാമും എല്ലാവർഷവും നടത്താറുണ്ടായിരുന്നു എന്ന വിവരം വെളിപ്പെടുത്തിയതിന് ശേഷമാണ് ഈ ഒക്ടോബർ മാസത്തിൽ നടത്തിയ മാമോഗ്രാമിൽ ക്യാൻസർ ആയ ഒരു മുഴ തനിക്ക് ഉണ്ടായി എന്ന് മനസ്സിലാകുന്നത് എന്നിവർ പറയുന്നു. തുടർന്ന് അത് നീക്കം ചെയ്യുവാൻ ശസ്ത്രക്രിയയ്ക്ക് വിധേയയായ വിവരവും ഇവർ വെളിപ്പെടുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക