പെട്ടിയില്‍ നിറച്ച്‌ സൈക്കിളില്‍ കൊണ്ടുവരുന്ന ഐസ്ക്രീമുകളില്‍ പലതും വ്യാജനെന്ന് സംശയം. കഴിഞ്ഞദിവസം കായംകുളം, അഴീക്കല്‍ പ്രദേശങ്ങളില്‍ സൈക്കിളില്‍ വന്നയാളില്‍ നിന്നു വാങ്ങിയ ഐസ്ക്രീം തുറസായ സ്ഥലത്തെ ഇരുമ്ബു തൂണില്‍ കെട്ടിവച്ച്‌ രണ്ടുദിവസം പിന്നിട്ടിട്ടും പൂര്‍ണമായും അലിഞ്ഞില്ല എന്നത് നാട്ടുകാരെ ഞെട്ടിച്ചു. തീരപ്രദേശത്ത് ഇത്തരം കച്ചവടക്കാര്‍ സ്ഥിരം എത്താറുണ്ട്. ഇവരില്‍ നിന്ന് കുട്ടികളുള്‍പ്പടെ ഐസ്ക്രീം വാങ്ങും.

അടുത്തിടെ കേരളത്തില്‍ തന്നെ പലേടത്തും വ്യാജ ഐസ്ക്രീമുകള്‍ പിടികൂടിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്താക്കളില്‍ ചിലര്‍ പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. ബിസ്കറ്റ് കോണ്‍ ഐസ്ക്രീം കാറ്റടിക്കുന്ന തുറസായ സ്ഥലത്ത് മണിക്കൂറുകളോളം വച്ചിട്ടും അലിഞ്ഞില്ല. പരീക്ഷണത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും ഐസ്ക്രീമിന്റെ കുറച്ച്‌ ഭാഗം അലിയാതെ അവശേഷിച്ചുവെന്ന് ഓച്ചിറ സ്വദേശി ദിലീപ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അലിയാത്ത ഐസ്ക്രീം നിര്‍മ്മിക്കുന്നത് സ്വാഭാവിക പദാര്‍ത്ഥങ്ങള്‍ കൊണ്ടല്ലെന്നത് വ്യക്തമായതിനാല്‍ ആശങ്കയിലാണ് നാട്ടുകാര്‍. ഐസ്ക്രീം വാങ്ങുന്നവര്‍ അപ്പോള്‍ത്തന്നെ കഴിക്കുന്നതാണ് പതിവ്. പ്രത്യേകിച്ചും കോണ്‍ ഐസ്ക്രീം. അതിനാലാവാം ഇത്തരം തട്ടിപ്പുകള്‍ പുറത്ത് വരാത്തതെന്നാണ് സംശയം.

ആരോഗ്യവകുപ്പ് അറിയുന്നില്ല

രജിസ്റ്റേര്‍ഡ് കമ്ബനികളുടെ ഉത്പന്നങ്ങള്‍ ഗുണനിലവാര പരിശോധനയടക്കം കഴിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാല്‍ ചെറുകിട കച്ചവടങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ പ്രാദേശികമായി നിര്‍മ്മിക്കുന്ന ഐസ്ക്രീമുകളെ കുറിച്ച്‌ ആരോഗ്യ വകുപ്പ് കര്‍ശന പരിശോധന നടത്താറില്ല. പുതുവര്‍ഷത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ വ്യാജ ഐസ്ക്രീം നിര്‍മ്മാണ യൂണിറ്റ് കണ്ടെത്തിയിരുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ നിയന്ത്രിക്കുന്ന യൂണിറ്റ് ഹെല്‍ത്ത് കാര്‍ഡോ ലൈസന്‍സോ ഇല്ലാതെ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സമാനമായ പരിശോധനകള്‍ ജില്ലയിലെ പ്രാദേശിക നിര്‍മ്മാണ യൂണിറ്റുകള്‍ കേന്ദ്രീകരിച്ചും നടത്തണമെന്ന് നാട്ടുകാര്‍ പറയുന്നു.

“ഐസ്ക്രീം അലിയുന്നില്ലെന്ന് സംശയം തോന്നിയതോടെയാണ് പരീക്ഷണം നടത്താന്‍ തീരുമാനിച്ചത്. രണ്ട് ദിവസം പിന്നിടുമ്ബോഴും ഐസ്ക്രീമിന്റെ ഭാഗങ്ങള്‍ അലിയാതെ ശേഷിക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്നത്”- ദീലീപ് ഓച്ചിറ (പരീക്ഷണം നടത്തിയയാള്‍)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക