സാധാരണായായി ആളുകള്‍ക്ക് ഏറെ പ്രശ്‌നമായി തോന്നുന്ന ഒന്നാണ് ചെറു പ്രാണികളുടെ ശല്യം. രാത്രി സമയത്താണ് ഇവയുടെ ശല്യം കൂടുതലായി കാണപ്പെടുന്നത്. നുറുങ്ങുവെട്ടം കണ്ടാല്‍ പോലും അതിനെ ചുറ്റിപറ്റി പറക്കുന്ന പ്രാണികളെ കൊണ്ട് നാം പൊറുതിമുട്ടാറുണ്ട്. എന്തൊക്കെ ചെയ്താലും ഇവ പോവുകയും ഇല്ല. ചില നേരങ്ങളില്‍ ഇവ ഒഴിവാകുന്നതിന് വേണ്ടി മുറിയിലെ ലൈറ്റുകളെല്ലാം അണച്ച്‌ പുറത്ത് ഏതെങ്കിലും ഒരു ലൈറ്റിട്ട് വയ്ക്കുന്നവരും ഉണ്ട്.

എന്നാല്‍, ഈ പ്രാണികളെ ഒഴിവാക്കുന്നതിന് വേണ്ടി ഇതിനേക്കാളൊക്കെ അപ്പുറമുള്ള ഒരു ഐഡിയ പ്രയോഗിച്ച കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റീസണ്‍സ് ഏറ്റെടുത്തിരിക്കുന്നത്.@RVCJ എന്ന ട്വിറ്ററില്‍ അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയില്‍ കാണുന്നത് ഒരു കൂട്ടം പ്രാണികള്‍ ഒരു വീടിന്റെ മുന്നിലെ ലൈറ്റിന് ചുറ്റും പറക്കുന്നതാണ്. ആ സമയത്ത് ഒരു ആണ്‍കുട്ടി തന്റെ മൊബൈല്‍ ടോര്‍ച്ച്‌ ഓണ്‍ ചെയ്യുന്നു. പിന്നാലെ, വീടിന് മുന്നിലെ ലൈറ്റും ഓഫ് ചെയ്യുന്നു. ആ സമയത്ത് കുട്ടിയുടെ മൊബൈല്‍ ടോര്‍ച്ചായി പ്രാണികളുടെ ശ്രദ്ധാകേന്ദ്രം. അവ അങ്ങോട്ട് പറക്കുന്നു. കുട്ടി തന്റെ മൊബൈല്‍ തെളിച്ചുകൊണ്ട് വീടിന് മുന്നിലേക്ക് നടക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അവന്‍ എത്തി നില്‍ക്കുന്നത് ഒരു സ്ട്രീറ്റ് ലൈറ്റിന് മുന്നിലാണ്. അവിടെ വച്ച്‌ അവന്‍ തന്റെ മൊബൈല്‍ മാറ്റുന്നു. അതോടെ പ്രാണികള്‍ നേരെ സ്ട്രീറ്റ് ലൈറ്റിന് ചുറ്റും പറക്കാന്‍ തുടങ്ങി. വീടിന് മുന്നിലെ ബള്‍ബിന് ചുറ്റും പ്രാണികളില്ല എന്നും വീഡിയോയില്‍ വ്യക്തമാണ്.നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധിപ്പേരാണ് കുട്ടിയുടെ ബുദ്ധിയെ പ്രശംസിച്ചത്. അവന്‍ തന്റെ ബ്രെയിന്‍ 150 ശതമാനം ഉപയോഗിച്ചു എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്. മറ്റ് ചിലര്‍ അവനെ വിളിച്ചിരിക്കുന്നത് ന്യൂട്ടണ്‍ ബോയ് എന്നാണ്. ഏതായാലും ഈ ഐഡിയ ഒന്ന് പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് പലരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക