അനാവശ്യമായി വനിത എസ്‌ഐ പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച്‌ കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിന്റെ പേരില്‍ കേസ്. വനിതാ ട്രാഫിക് എസ്‌ഐയുടെ കാര്‍ട്ടൂണ്‍ വരച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റുചെയ്ത കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹന്റെ പേരിലാണ് കട്ടപ്പന പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സൈബറിടങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.

ട്രാഫിക് ബ്ലോക്കില്‍ നിര്‍ത്തിയ തന്റെ വാഹനത്തിന്റെ ചിത്രം എസ്‌ഐ പകര്‍ത്തിയെന്നും പിഴയിട്ടാല്‍ സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധിക്കുമെന്നുമുള്ള അടിക്കുറിപ്പോട് കൂടി നാല് ദിവസം മുൻപാണ് സജിദാസ് കാര്‍ട്ടൂണ്‍ പോസ്റ്റുചെയ്തത്. അനാവശ്യമായി പിഴ ഈടാക്കുന്നുവെന്ന് ആരോപിച്ച്‌ എസ്‌ഐക്കെതിരെ നഗരത്തിലെ ഒരു വിഭാഗം വ്യാപാരികളും രംഗത്ത് വന്നിരുന്നു. എന്നാല്‍, റോഡിലേക്ക് ഇറക്കി വാഹനം പാര്‍ക്ക് ചെയ്തവരുടെ പേരിലാണ് കേസെടുത്തതെന്നും മറ്റ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് എസ്‌എയുടെ വിശദീകരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
Step 2: Place this code wherever you want the plugin to appear on your page.

ഈ നാട്ടിൽ എന്തും നടക്കും… ഇന്നലെ 04-09-2023.. കട്ടപ്പന TB ജംഗ്ഷൻ.. സമയം 5.55 പിഎം. രംഗം 1 സാമ്പത്തികമായി അത്ര…

Posted by Cartoonist Saji Das on Thursday, 5 October 2023

പോലീസ് ജീപ്പില്‍ നിന്ന് ക്യാമറ ഉപയോഗിച്ച്‌ പടം എടുക്കുന്നതാണ് കാര്‍ട്ടൂണ്‍. ഇതിനോടൊപ്പം പാവപ്പെട്ടവരെ ഞാൻ വെറുതെ വിടില്ല എന്നൊരു എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. സജി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തില്‍ അശ്ലീല കമന്റിട്ട അഞ്ചുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കട്ടപ്പന സ്വദേശികളായ ടോമി തോമസ്,ജിബിൻ ജോസഫ്, പ്രിൻസ് മാത്യു, റിങ്കോ ചാക്കോ, ‍ടോം ജോസഫ് എന്നിവര്‍ക്കെതിരെയാണ് കേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക