തുടർച്ചയായ നാലാം തോല്‍വി മുന്നില്‍ കണ്ട നിമിഷങ്ങള്‍. എന്നാല്‍ മഞ്ഞപ്പടയ്ക്ക് തോല്‍ക്കാൻ മനസില്ലായിരുന്നു. പിന്നെ കളിക്കളം സാക്ഷിയായത് വീറുറ്റ പോരാട്ടത്തിന്. ഒന്നും അവസാനിച്ചിട്ടില്ലെന്നും തങ്ങളെ എഴുതി തള്ളാനാവില്ലെന്നും പ്രഖ്യാപിച്ച്‌ വുകുമാനോവിച്ചും സംഘവും കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തലയുയർത്തി നിന്നു.

ഗോവയെ രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. അതും രണ്ടു ഗോളിന് പിന്നിട്ടുനിന്ന ശേഷം. ആദ്യ പകുതിയില്‍ ഗോവ രണ്ടടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ നാലടിച്ച്‌ ബ്ലാസ്റ്റേഴ്സ് തകർപ്പൻ ജയം സ്വന്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടവേളയ്ക്ക് ശേഷം ലീഗില്‍ കളിച്ച കഴിഞ്ഞ മൂന്ന് മത്സരങ്ങളും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. പ്രധാന താരങ്ങള്‍ പരിക്കേറ്റ് പുറത്തായതും ബ്ലാസ്റ്റേഴ്സിനെ അലട്ടുന്നുണ്ട്. എന്നാല്‍ ഗോവയ്ക്കെതിരായ ജയത്തോടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്താൻ ടീമിനായി. ഹൈലൈറ്റ്സ് വീഡിയോ ചുവടെ കാണാം 👇


 

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക