വെള്ളയമ്ബലത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച്‌ കത്തിയമര്‍ന്നു. സംസ്ഥാന സ്പെഷല്‍ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകടം നടക്കുമ്ബോള്‍ ഡ്രൈവര്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്.

മ്യൂസിയം ഭാഗത്ത് നിന്ന് സിഗ്നല്‍ കടന്ന് കവടിയാര്‍ ഭാഗത്തേക്ക് തിരിയുന്ന സ്ഥലത്ത് എത്തിയപ്പോഴാണ് കാറിന്റെ മുൻഭാഗത്ത് തീ ഉയര്‍ന്നത്. പിന്നാലെ കാര്‍ നിര്‍ത്തി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധികം വൈകാതെ തീ ആളിക്കത്തി. വാഹനം ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സാണ് തീയണച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക