ബെഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള നടൻ ആര്‍.മാധവന്റെ വീഡിയോയാണ് വൈറലാകുന്നത്. വിമാനത്താവളത്തില്‍ പുതിയതായി തുറന്ന ടെര്‍മിനലിന്റെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച കൊണ്ട് താരത്തിന്റെ വാക്കുകളാണ് വീഡിയോയില്‍ പറയുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഇതില്‍ പ്രതികരിച്ച്‌ പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തി.

മികച്ച അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് ഈ വിമാനത്താവളം നിര്‍മ്മിച്ചതെന്നും അതില്‍ വളരെ അഭിമാനമുണ്ടെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം അവിശ്വസനീയമാണെന്നും ഇവിടെ കാണുന്ന ചെടികള്‍ ഒക്കെ ശരിക്കുമുള്ളതെന്നും മാധവൻ വീഡിയോയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് പിന്നീട് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായുള്ള പുതിയ തലമുറയുടെ അടിസ്ഥാന സൗകര്യങ്ങളെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. പിന്നാലെ നിരവധി പേര്‍ ബെംഗളൂരു എയര്‍പോര്‍ട്ടിനെ പ്രശംസിച്ച്‌ രംഗത്തെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക