ഒരിടവേളയ്ക്ക് ശേഷം ഫാഷൻ ലോകത്തേക്ക് തിരിച്ചെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മൻ. ഇൻസ്റ്റഗ്രാമില്‍ പുതിയ ചിത്രം പങ്കുവെച്ചാണ് അച്ചു ഉമ്മൻ തിരിച്ചെത്തിയതായി അറിയിച്ചത്. നേരത്തെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായിരുന്നു.
ഡാഷ് ആന്റ് ഡോട്ട് ബ്രാന്റിന്റെ കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് പാന്റ് സ്യൂട്ടിലാണ് ഇത്തവണ അച്ചു ഉമ്മൻ എത്തിയത്. ഇതിന്റെ ചുവപ്പ് റിബ്ബണ്‍ ടൈയാണ് ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഒപ്പം മുത്തുകള്‍ പിടിപ്പിച്ച ചുവപ്പ് നിറത്തിലുള്ള ഗുച്ചി ബ്രാൻഡിന്റെ ഷോള്‍ഡര്‍ ബാഗും കൈയിലുണ്ട്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് അച്ചു ഉമ്മൻ സൈബര്‍ ആക്രമണം നേരിട്ടിരുന്നു. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളിലുള്ള ആഗോള ബ്രാൻഡുകളുടെ വിലകൂടിയ വസ്തുക്കള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സൈബര്‍ ആക്രമണം. ഫാഷൻ, യാത്ര, ലൈഫ്സ്റ്റൈല്‍ തുടങ്ങിയവയായി ബന്ധപ്പെട്ടുള്ളതാണ് തന്റെ കരിയറെന്നും ജോലിയുടെ ഭാഗമായാണ് ഇത്തരം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരം ലഭിച്ചതെന്നും അച്ചു ഉമ്മൻ മറുപടി നല്‍കിയിരുന്നു. സൈബര്‍ ആക്രമണത്തിനെതിരെ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക