എറണാകുളം:  കനത്തമഴയില്‍ അതിക്രമിച്ച്‌ കയറി വീട്ടമ്മയുടെ വായില്‍ റബര്‍ പന്ത് തിരുകി പീഡിപ്പിക്കാന്‍ ശ്രമം. കിഴക്കമ്ബലം പട്ടിമറ്റം കുമ്മനോടുള്ള വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. തനിച്ച്‌ താമസിക്കുകയായിരുന്നു വീട്ടമ്മ. മഴക്കോട്ട് കൊണ്ട് മുഖം മറച്ചയാളാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.

വീടിന്റെ മുന്‍വശത്തെ വാതിലിലൂടെ പ്രതി അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയെ ബലമായി പിടിച്ചു തളളിയശേഷം റബര്‍ പന്ത് വായില്‍ തിരുകി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ കുതറിമാറിയ വീട്ടമ്മ കനത്ത മഴയ്ക്കിടെ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതി പുറത്തേക്ക് വന്ന് ഇരുട്ടില്‍ മറഞ്ഞുവെന്ന് വീട്ടമ്മ പൊലീസിനോട് പറഞ്ഞു. പ്രതി ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് മുഖം ഭിത്തിയിലിടിച്ച്‌ പരിക്കേറ്റു.

ഇവരുടെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് മകളും കുടുംബവും താമസിക്കുന്നത്. മഴയായതിനാല്‍ ബഹളം വച്ചെങ്കിലും ആരും കേട്ടില്ല. പ്രധാന വഴിയില്‍ നിന്ന് ഒരു കിലോമീറ്ററോളം ഉള്ളിലാണ് വീട്ടമ്മയുടെ വീട്. മുന്‍ പരിചയമുള്ളയാളായിരിക്കാം ആക്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തിയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. കുന്നത്തുനാട് പൊലീസ് പ്രതിയ്ക്കായി തിരച്ചില്‍ തുടരുകയാണ്. പെരുമ്ബാവൂര്‍ ഡിവൈഎസ്പി ഇ പി റെജി, ഇന്‍സ്‌പെകടര്‍ വി ടി ഷാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക