മലപ്പുറം: കൊണ്ടോട്ടിയില്‍ ഇരുപത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പതിനഞ്ചുകാരനെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമിലാണ് പ്രതിയെ പ്രവേശിപ്പിച്ചത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.പതിനഞ്ചുകാരനെ ഇന്ന് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.ഇയാളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച്‌ പൊലീസ് പരിശോധിക്കും.പ്രതി നല്ല ആരോഗ്യമുള‌ളയാളും ജില്ലാതലത്തില്‍ ജൂഡോ ചാമ്ബ്യനുമാണെന്ന് പൊലീസ് അറിയിച്ചു. ഇരുപത്തിയൊന്നുകാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.തിങ്കളാഴ്‌ച ഉച്ചയോടെ കൊണ്ടോട്ടി കൊട്ടൂക്കര അങ്ങാടിയ്‌ക്ക് സമീപമാണ് യുവതി ആക്രമിക്കപ്പെട്ടത്. ഇരുപത്തിയൊന്നുകാരിയെ പ്രതി കടന്നുപിടിച്ച്‌ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ വസ്‌ത്രം കീറുകയും വായില്‍ തുണിതിരുകുകയും ചെയ്‌തു.രക്ഷപെട്ടോടിയ യുവതി അയല്‍വീട്ടിലെത്ത വിവരം പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക