പന്തളം: വീട്ടുജോലിക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിനു ദന്തഡോക്‌ടറെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. മങ്ങാരം യക്ഷിവിളക്കാവിനു സമീപം പഞ്ചവടിയില്‍ ഡോ. ജി. അനില്‍(48) ആണ്‌ പോലീസ്‌ പിടിയിലായത്‌. ഞായറാഴ്‌ച സന്ധ്യ കഴിഞ്ഞാണു സംഭവം. ഒരാഴ്‌ച മുമ്ബ്‌ ഇയാളുടെ വീട്ടില്‍ ജോലിക്കെത്തിയ സ്‌ത്രീയെയാണ്‌ ഇയാള്‍ കടന്നുപിടിച്ചത്‌.

സ്‌ത്രീയുടെ ബഹളം കേട്ട്‌ അയല്‍വാസികള്‍ പോലീസ്‌ സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്‌.എച്ച്‌.ഓ എസ്‌. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്‌.ഐ ഡി. സുനില്‍ കുമാറും സംഘവുമാണ്‌ അറസ്‌റ്റു ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക