വിളപ്പില്‍ശാലയില്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി.ഗ്രോബാഗില്‍ നട്ടുവളര്‍ത്തിയിരുന്ന കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. കരുവിലാഞ്ചി ഷൈജു നിവാസില്‍ ചക്കു എന്നുവിളിക്കുന്ന വി.ഷൈജുവിന്റെ വീട്ടിലാണ് സംഭവം.

ഗ്രോ ബാഗിനുള്ളില്‍ വളര്‍ത്തിയ നാല് ചെടികളാണ് ഉണ്ടായിരുന്നത്.പരിശോധനയ്ക്കിടെ ഷൈജു ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരേ കേസെടുത്തതായി എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.കാട്ടാക്കട എക്സൈസ് ഇന്‍സ്പെക്ടര്‍ വി.എന്‍.മഹേഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക