ഉത്തരാഫ്രിക്കൻ രാജ്യമായ മൊറോക്കോയില്‍ മറക്കാഷ് നഗര മേഖലയിലുണ്ടായ ഭൂകമ്ബത്തില്‍ മരണം 1037 കടന്നതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. 10000ലേറെ പേര്‍ക്കാണ് പരിക്കേറ്റത്. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാത്രിയാണ് ഉണ്ടായത്.മൊറോക്കോക്ക് പിന്തുണയും സഹായവും വാഗ്ദാനം ചെയ്ത് വിവിധ രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ലോകനേതാക്കള്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആറ് പതിറ്റാണ്ടിനിടെ മൊറോക്കോ നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൊറോക്കോയിലെ നാലാമത്തെ വലിയ നഗരമായ മറക്കാഷില്‍ കനത്ത നാശമാണ് സംഭവിച്ചത്. യുനെയ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പ്രാചീന നഗരത്തിലെ ചില കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക