തലശേരി: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരണമടഞ്ഞു. എസ് എസ് എഫ് ചമ്ബാട് സെക്ടര്‍ സെക്രട്ടറി താഴെ ചമ്ബാട് എഴുത്തുപള്ളിയില്‍ ആമിനാസില്‍ അഫ് ലാഹ് ഫറാസ് (19) ആണ് തലശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ്. ഇയാള്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മറ്റൊരു വാഹനത്തിന്റെ അടിയില്‍ സ്‌കൂട്ടര്‍ കയറിയതിനെ തുടര്‍ന്നുണ്ടായ ഇടിയില്‍ ശ്വാസ കോശം പൂര്‍ണമായും തകര്‍ന്നിരുന്നു.ചമ്ബാട് ആമിനാസില്‍ ആസിഫ് തലശ്ശേരി ഗുല്‍ദസ്തയിലെ ഫാസില ദമ്ബതികളുടെ മകനാണ്
സഹോദരങ്ങള്‍: ഐമന്‍ ഫഹാവ്, ആമിന, ആദം . ഖബറടക്കം വ്യാഴാഴ്ച ഉച്ചക്ക് ശേഷം ചമ്ബാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക