അരുവിക്കരയില്‍ നവവധു ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്തു. അരുവിക്കര മുളിലവിൻമൂട് സ്വദേശി രേഷ്മ (23 ) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 3 മണിക്കാണ് സംഭവം. രാവിലെ വാതില്‍ തുറക്കാത്തതിനാല്‍ വീട്ടുകാര്‍ നോക്കിയപ്പോഴാണ് രേഷ്മ ബെഡ്‌റൂമിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കാണുന്നത്.

ഭർത്താവ് അക്ഷയ് രാജ് വീട്ടില്‍ ഇല്ലായിരുന്നു. ഉടൻ തന്നെ വീട്ടുകാര്‍ അരുവിക്കര പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. ആ‍ര്‍ഡിഓയുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി മുതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മരണത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച്‌ സംസാരിക്കുന്നു എന്ന സംശയം ഭാര്യ രേഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ചില ബന്ധുക്കള്‍ സൂചിപ്പിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടില്ല. ജൂണ്‍ 12നാണ് ഇവരുടെ കല്യാണം നടന്നത്. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിയാണ് മരിച്ച രേഷ്മ. ഭര്‍ത്താവ് പുറത്ത് പോയ സമയത്താണ് വീട്ടിലെ ബഡ്‌റൂമിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണ്ടെത്തിയത് എന്നാണ് പോലീസും നല്‍കുന്ന വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക