കടമെടുത്ത് കടമെടുത്തു കടമെടുത്തു എങ്ങോട്ടാണ് കേരളത്തിന്റെ പോക്ക് എന്നത് ആരെയും ആകുലപ്പെടുത്തും. എത്രയൊക്കെ കടമെടുത്തിട്ടും ഒന്നും എവിടെയും എത്തുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇപ്പോഴിതാ ഓഗസ്റ്റ് മാസത്തെ ശമ്ബളം- പെൻഷൻ ചെലവുകള്‍ക്കായി ആയിരം കോടിയുടെ കടപ്പത്രമിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. കേന്ദ്രത്തിന്‍റെ അനുവദിച്ച വായ്പയില്‍ ഇനി ശേഷിക്കുന്നത് 2890 കോടി രൂപമാത്രമാണ്. ഓണക്കാലത്തെ അധിക ചെലവുകള്‍ക്ക് ഇനിയും ധനവകുപ്പ് കണ്ടെത്തേണ്ടത് 8000 കോടി രൂപയോളമാണ്. വായ്പ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്ര സമീപനത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള പരിഷ്കരണം കൂടി വന്നതോടെയാണ് സംസ്ഥാനത്തിന്‍റെ ധനസ്ഥിതി നിലതെറ്റിയത്.

4500 കോടിയുടെ മാത്രം അധിക ബാധ്യത കണക്കാക്കി ആലോചന തുടങ്ങിയ ശമ്ബള പരിഷ്കരണം ഒടുവില്‍ അതിന്‍റെ നാലിരട്ടിയുണ്ടായാലും തീരാത്ത ബാധ്യതയാണ് ഖജനാവിനുണ്ടാക്കിയത്. വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്ര സമീപനത്തില്‍ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും കേന്ദ്രം വിട്ടുവീഴ്ചക്ക് തയ്യാറായിട്ടുമില്ല. ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്‍റെ ബലത്തിലാണ് കരകയറിയത്. ഓഗസ്റ്റ് മാസത്തെ ശമ്ബളവും പെൻഷനും അടക്കം ചെലവുകള്‍ മുന്നില്‍ കണ്ടാണ് വീണ്ടും ആയിരം കോടി വായ്പയെടുത്തത്. ഡിസംബര്‍ വരെ കടമെടുക്കാൻ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത് 15390 കോടി രൂപയ്ക്ക്.ഇതുവരെ എടുത്തത് 12500 കോടി, ഇനി ബാക്കി അഞ്ച് മാസത്തേക്ക് ശേഷിക്കുന്നത് 2890 കോടിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓണക്കാലത്തെ അധിക ചെലവുകള്‍ കണ്ടത്താൻ തുക സമാഹരിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ധനവകുപ്പ്. പ്രതിസന്ധി പരിഹരിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല. കടപ്പത്രം ലേലം ചെയ്ത് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ എടുത്തത് 1000 കോടി രൂപയാണ്. 7.36 ശതമാനമാണ് പലിശ. 18 വര്‍ഷത്തേക്കുള്ള കടപ്പത്രങ്ങളാണ് റിസര്‍വ് ബാങ്ക് വഴി ലേലം ചെയ്തത്.

വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് വിപണി ഇടപെടല്‍ നടത്താന്‍ സപ്ലൈകോയ്ക്ക് ഈയാഴ്ച പണം നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞിരുന്നു. ഇതിന് പുറമെ അടുത്തമാസം ആദ്യം ശമ്ബളവും പെന്‍ഷനും നല്‍കാനും ഇന്നലെ കടമെടുത്ത തുക ഉപയോഗിക്കും. രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍, ഓണം അഡ്വാന്‍സ്, കെ.എസ്.ആര്‍.ടി.സിക്കുള്ള സഹായം എന്നിവയ്ക്കൊക്കെ ഇനി പണം കണ്ടെത്തണം.

ഓണം അഡ്വാന്‍സിന്‍റെ കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനമെടുത്തിട്ടുമില്ല. ഇന്നലെ 1000 കോടി എടുത്തതോടെ ഇനി ഡിസംബര്‍ വരെ കടമെടുപ്പിനായി അവശേഷിക്കുന്നത് കേവലം 2890 കോടി രൂപയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 5 ലക്ഷത്തിന്‍റെ വരെ ബില്ലുകള്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കുന്നതില്‍ തടസമില്ല. എന്നാൽ ഈ സ്ഥിതിയിൽ മുൻപോട്ടു പോയാൽ സെപ്റ്റംബർ മാസം മുതൽ സർക്കാർ ജീവനക്കാരുടെ അടക്കം ശമ്പളം മുടങ്ങാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്. കരകയറാൻ ആവാത്ത പ്രതിസന്ധിയിലേക്കാണ് കേരളമെന്ന കൊച്ചു സംസ്ഥാനം ഓരോ ദിവസവും നീങ്ങുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം ആണ് കേരളത്തെ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത നിലയിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്ക് ഇപ്പോൾ തള്ളി വിട്ടിരിക്കുന്നത്. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസ നടപടികൾ നൽകുന്നില്ല എന്ന് മാത്രമല്ല വിവിധതരത്തിൽ അവരെ പിഴിഞ്ഞെടുക്കുന്ന നിലപാടാണ് സർക്കാർ കൈക്കൊള്ളുന്നത്. കെഎസ്ഇബി വീണ്ടും വൈദ്യുതി സർചാർജ് വർദ്ധിപ്പിച്ചിരിക്കുന്നു. എന്നാൽ സർക്കാർ തലത്തിലുള്ള ധൂർത്തിന് യാതൊരു കുറവും വരുന്നില്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക