ഇന്നത്തെ കാലത്ത് ആളുകള്‍ പങ്കാളികളെ കണ്ടെത്തുന്നതിനായി മാട്രിമോണി, ഡേറ്റിംഗ് ആപ്പ് തുടങ്ങിയ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ തന്റെ പങ്കാളിയെ കണ്ടെത്താനായി ഇവിടെ ഒരു അഭിഭാഷക സ്വീകരിച്ച മാര്‍ഗമാണ് ഏറെ ചര്‍ച്ചയാകുന്നത്. തന്റെ ടിക്ക് ഫോളോവേഴ്‌സിനോടാണ് തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തിത്തരാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് വെറുതെയല്ല കേട്ടോ, വരനെ തേടികൊടുക്കുന്നവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കുമെന്നും അഭിഭാഷക ഉറപ്പ് കൊടുത്തു.

മുപ്പത്തിനാലുകാരിയായ കാലിഫോര്‍ണിയക്കാരി ഈവ് ടില്ലി-കോള്‍സണ്‍ ഒരു അഭിഭാഷകയാണ്. അവള്‍ നേരത്തെ തന്റെ സുഹൃത്തുക്കളോട് തനിക്ക് യോജിച്ച ഒരു പങ്കാളിയെ കണ്ടെത്തി തന്നാല്‍ പകരമായി 4.16 ലക്ഷം രൂപ നല്‍കാം എന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അവളുടെ സുഹൃത്തുക്കള്‍ക്ക് അതിന് കഴിഞ്ഞില്ല. പിന്നാലെ, ആ ഓഫര്‍ ടിക്ടോക്കിലെ തന്റെ ഫോളോവേഴ്‌സിനായി കൂടി നല്‍കിയിരിക്കുകയാണ് അവള്‍. വൈറലായ തന്റെ ടിക്ടോക് വീഡിയോയില്‍ ഈവ് പറയുന്നത് തന്റെ ട്രൂ ലവ് കണ്ടെത്താന്‍ തന്നെ സഹായിക്കണം എന്നാണ്. അതുപോലെ വളരെ കാലം നീണ്ട ഒരു വിവാഹജീവിതം ആയിരിക്കും ഇതെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല എന്നും 20 വര്‍ഷത്തിനുള്ളില്‍ അത് അവസാനിക്കാനുള്ള സാധ്യത പോലും താന്‍ തള്ളിക്കളയുന്നില്ല എന്നും ഈവ് പറയുന്നുണ്ട്. എന്നാല്‍, ഇതൊക്കെയാണെങ്കിലും തനിക്ക് അനുയോജ്യനായ ആളെ കണ്ടെത്തി തന്നാല്‍ പറഞ്ഞ തുക താന്‍ തരുമെന്നാണ് ഈവ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ടെത്തുന്നവര്‍ കുറച്ചു കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. പ്രായം 27 -നും 40 -നും ഇടയില്‍ ആയിരിക്കണം. സ്‌പോര്‍ട്‌സില്‍ താല്പര്യം ഉണ്ടാവണം, നന്നായി ഇടപെടാന്‍ അറിയുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. അതുപോലെ ആറടി ഉയരം വേണം, നല്ല ബുദ്ധിയും സെന്‍സ് ഓഫ് ഹ്യൂമറും വേണം. ഏതായാലും വരനെ കണ്ടെത്തി നല്‍കിയാല്‍ നാല് ലക്ഷം നല്‍കും എന്ന് പറഞ്ഞുള്ള ഈവിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. ഏതായാലും ഈവിന്റെ ഫോളോവേഴ്‌സെല്ലാം വരനെ കണ്ടെത്താനുള്ള തിരക്കിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക