ജയിലിനുള്ളില്‍ തടവുകാരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട വനിതാ കറക്ഷണനല്‍ ഓഫീസര്‍ക്ക് ശിക്ഷ വിധിച്ചു കോടതി.ഏഴ് മാസത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. കാലിഫോര്‍ണിയയിലാണ് സംഭവം.ടിന ഗോണ്‍സാലെസ് എന്ന ഇരുപത്തിയാറുകാരിയായ ഉദ്യോഗസ്ഥയാണ് തടവിലായത്. മറ്റ് തടവുകാര്‍ നോക്കിനില്‍ക്കെയാണ് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അതേസമയം, ഫ്രെന്‍സോ കൌണ്ടി ജയിലില്‍ വച്ച് ലൈംഗികബന്ധം എളുപ്പമാക്കുന്നതിന് ഇവര്‍ വസ്ത്രത്തില്‍ ദ്വാരമുണ്ടാക്കിയെന്നും പറയുന്നു.ജഡ്ജായ മൈക്കല്‍ ഇഡിയര്‍ട്ട് യുവതിയ്ക്ക് ഏഴ് മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഇവര്‍ക്ക് നേരത്തെ ക്രിമിനല്‍ പശ്ചാത്തലമൊന്നും ഇല്ലാതിരുന്നതിനാലാണ് ഇത്ര കുറഞ്ഞ തടവുശിക്ഷ വിധിക്കുന്നത് എന്നും പറയുകയുണ്ടായി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക