90-കളില്‍ ജനിച്ച ആളുകളുടെ നൊസ്റ്റാള്‍ജിയയാണ് ‘ഡബ്ല്യുഡബ്ല്യുഇ’. അണ്ടര്‍ടേക്കറും റേ മിസ്റ്റീരിയോയും ജോണ്‍ സിനയും ഹള്‍ക്കും റോക്കുമെല്ലാം ടെലിവിഷനിലൂടെ അവരുടെ മുന്നിലെത്തി. ബോക്സിങ് റിങ്ങിനുള്ളിലെ ഈ ഗുസ്തി തിരക്കഥയ്ക്ക് അനുസരിച്ചുള്ള അഭിനയമാണെന്ന് അറിയാമായിരുന്നെങ്കിലും അതൊന്നും ഡബ്ല്യുഡബ്ല്യുഇയോടുള്ള ഇഷ്ടത്തെകുറച്ചില്ല.

ഈ താരങ്ങളെയെല്ലാം ഹീറോ ആയി മനസില്‍ കൊണ്ടുനടക്കുന്നവര്‍ ഒരുപാട് പേരുണ്ട്.എന്നാല്‍ ബോക്സിങ്ങ് റിങ്ങില്‍ മാത്രമല്ല, പുറത്തും ഹീറോ ആയിരിക്കുകയാണ് അണ്ടര്‍ടേക്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ക്ക് വില്ല്യം കാലവേ. സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് ഭാര്യക്ക് സംരക്ഷണമൊരുക്കിയാണ് അണ്ടര്‍ടേക്കര്‍ കൈയടി നേടിയാണ്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഭാര്യയും ഡബ്ല്യുഡബ്ല്യുഇ താരവുമായിരുന്ന മിഷേല്‍ മക്കൂല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കടല്‍തീരത്തിന് അടുത്ത് സ്രാവിനെ കണ്ട മിഷേല്‍ അണ്ടര്‍ ടേക്കറെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അണ്ടര്‍ടേക്കര്‍ ഭയപ്പെടാതെ സ്രാവിന്റെ അടുത്തേക്ക് നീങ്ങി തന്റെ ഭാര്യയെ സുരക്ഷിതയാക്കി. ഇതിന്റെ വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കുമൊപ്പം ‘എന്റെ സംരക്ഷൻ’ എന്ന ഹാഷ്ടാഗും മിഷേല്‍ ചേര്‍ത്തിട്ടുണ്ട്.ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. ‘ഡെഡ്മാൻ’ ഇതിലൊന്നും ഭയപ്പെടില്ല എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഇത് അഭിനയമല്ല, യഥാര്‍ഥത്തിലുള്ള മനക്കരുത്താണ് എന്ന് മറ്റൊരാള്‍ കുറിച്ചു.

ആരാധകര്‍ക്കിടയില്‍ ഡെഡ്മാൻ എന്നറിയപ്പെടുന്ന അണ്ടര്‍ടേക്കര്‍ 2020-ലാണ് ഡബ്ല്യുഡബ്ല്യുഇ കരിയര്‍ അവസാനിപ്പിച്ചത്. 30 വര്‍ഷം നീണ്ട കരിയറോടെ ഏറ്റവും കൂടുതല്‍ കാലം ഡബ്ല്യുഡബ്ല്യുഇയുടെ ഭാഗമായ താരം എന്ന റെക്കോഡും നേടി.2010-ലാണ് മിഷേലും അണ്ടര്‍ടേക്കറും വിവാഹിതരായത്. മിഷേലിന്റെ രണ്ടാം വിവാഹവും അണ്ടര്‍ടേക്കറുടെ മൂന്നാം വിവാഹവുമായിരുന്നു ഇത്. ജോഡി ലിൻ, സാറ കാലാവേ എന്നിവരാണ് മുൻഭാര്യമാര്‍. സാറയും അണ്ടര്‍ടേക്കറും തമ്മിലുള്ള ബന്ധത്തില്‍ മൂന്ന് മക്കളുണ്ട്. ഇവരോടൊപ്പമുള്ള ചിത്രങ്ങള്‍ മിഷേല്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക