കാലവര്‍ഷം ശക്തമായതോടെ മൂന്നുമാസമായി ഉയര്‍ന്ന നിലയിലുണ്ടായ കോഴിയിറച്ചി വില താഴ്ന്നു. കഴിഞ്ഞ മാസം 175 വരെ കിലോക്കുണ്ടായ കോഴിവില ഇപ്പോള്‍ 115 ലെത്തി. കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശങ്ങളില്‍ 115 രൂപക്കാണ് ഞായറാഴ്ച ചികന്‍ വിറ്റത്.ചൂട് കൂടിയതോടെയാണ് കഴിഞ്ഞ മാസങ്ങളില്‍ വില ഉയര്‍ന്നത്. മലയോര മേഖലയിലെ കോഴി ഫാമുകളില്‍ അനുഭവപ്പെട്ട കുടിവള്ള ക്ഷാമവും കനത്ത ചൂടുമാണ് വിലക്കയറ്റത്തിന് കാരണമായത്. എന്നാല്‍ കോഴി കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്നത് കോഴി കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

മഴക്കാലത്ത് 100 കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്തിയാല്‍ പകുതി മാത്രമാണ് വളരുക. ഇതോടെ പലരും കോഴി കൃഷി താല്‍കാലികമായി നിര്‍ത്തിയിരിക്കുകയാണ്. ഫാം ഉടമകളില്‍നിന്ന് ഇടനിലക്കാര്‍ വന്ന് മൊത്തമായി കൊണ്ടുപോയി ചില്ലറ കടകളില്‍ നല്‍കുന്നതാണ് പതിവ്. ഇടനിലക്കാര്‍ കമീഷന്‍കൂടി ഉള്‍പെടുത്തിയാണ് വില്‍ക്കുന്നത്. ഇതും വില ഉയരാന്‍ കാരണമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫാമുകളില്‍നിന്നും കഴിഞ്ഞദിവസം കിലോക്ക് ഇട നിലക്കാര്‍ നല്‍കിയ വില 85 രൂപയാണ്. 15 മുതല്‍ 20 രൂപ വരെയാണ് കോഴിക്കുഞ്ഞിന്റെ വില. 40 ദിവസം വളര്‍ത്തണം. തീറ്റയുടെ വില വര്‍ധനവും പരിചരണത്തിന്റെ കാലത്തുള്ള ചിലവും കണക്കാക്കുമ്ബോള്‍ വളര്‍ത്തു ചിലവ് മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍പ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കോഴിയുമായി നിരവധി ലോറികള്‍ കേരളത്തിലെത്തി ചില്ലറ വില്‍പന ശാലകളില്‍ നല്‍കിയിരുന്നു. ഇപ്പോള്‍ അതിന് നിയന്ത്രണമുണ്ട്.

മിതമായ കാലാവസ്ഥയാണ് കോഴി കൃഷിക്ക് ആവശ്യം. ചൂട് കൂടിയാലും തണുപ്പ് കൂടിയാലും കൃഷിയെ ബാധിക്കും. ചെറുകിട കര്‍ഷകര്‍ക്ക് വന്‍ നഷ്ടം ഉണ്ടാവും. കോഴി തീറ്റക്കും അനുദിനം വില കുതിച്ചുയരുകയാണ്. കോഴി കര്‍ഷകരെ സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.കര്‍ഷകര്‍ക്ക് ലഭിക്കുന്നത് ചിലവാക്കിയ തുക മാത്രമാണ്. 40 ദിവസംവരെ ചിലവേറിയ പരിപാലനം വേണം. തീറ്റ കര്‍ണാടകത്തില്‍ നിന്നും ഇടനിലക്കാര്‍ വഴിയാണ് കൊണ്ടുവരുന്നത്. വലിയ ചൂഷണം ഇതിലുമുണ്ട്. കേരളത്തില്‍ തീറ്റ ഉല്‍പാദന കേന്ദ്രം ഇല്ലാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണെന്ന് കണ്ണൂരിലെ ഒരു ഫാം ഉടമ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക