ചെന്നൈ: ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടനാണ് വിജയ്. കോടിക്കണക്കിന് വരുന്ന ആരാധകരാണ് വിജയ്‌യുടെ കരുത്ത്. അതുകൊണ്ടു തന്നെ സമൂഹമാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. എന്നാല്‍ ഫേസ്‌ബുക്കിലും, ട്വിറ്ററിലും സജീവമായ താരത്തിന് പക്ഷെ ഇന്‍സ്റ്റഗ്രാം തുടങ്ങി ഇക്കാലമത്രയായിട്ടും ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ ഉണ്ടായിരുന്നില്ല.

7.8 ദശലക്ഷം പേരാണ് വിജയുടെ ഫേസ്ബുക്കില്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഇതുകൂടാതെ 4.4 ദശലക്ഷം പേരാണ് ട്വിറ്ററില്‍ അദ്ദേഹത്തെ ഫോളോ ചെയ്യുന്നത്. ഇത്രയൊക്കെ ഫാന്‍ബേസ് ഉണ്ടായിരുന്നിട്ടും ഒരു ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ താരം തുടങ്ങിയിട്ടുണ്ടായിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരാധകരുടെ ഇളയദളപതി: ആരാധകരുടെ പരാതികള്‍ തീര്‍ത്തുകൊണ്ട് സ്വന്തമായി ഒരു ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ തുടങ്ങിയിരിക്കുകയാണ് ഇളയദളപതി. ഞായറാഴ്‌ചയാണ് താരം തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ തുറക്കുന്നത്. ഹാന്‍ഡില്‍ തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ അത് വലിയ വാര്‍ത്തയാകുകയും വാര്‍ത്തയറിഞ്ഞ് അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് വരുന്ന ആരാധകര്‍ അദ്ദേഹത്തിന്റ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ തിരഞ്ഞ് വരികയുമായിരുന്നു. ആരാധകരുടെ ഈ കുത്തൊഴുക്ക് ആഗോള തലത്തില്‍ ഏറ്റവും വേഗതയില്‍ 1 ദശലക്ഷം ഫോളോവേഴ്സ് നേടിയവരുടെ കൂട്ടത്തില്‍ 3-ാം സ്ഥാനമാണ് വിജയ്‌ക്ക് നേടികൊടുത്തത്.

99 മിനിറ്റുകൊണ്ട് 1 ദശലക്ഷം ഫോളോവേഴ്‌സ്: 99 മിനിറ്റുകൊണ്ടാണ് ആക്‌ടര്‍ വിജയ് എന്ന വിജയ്‌യുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ 1 ദശലക്ഷം ഫോളോവേഴ്‌സിനെ നേടിയത്. ഏറ്റവു വേഗതയില്‍ 1 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിനെ നേടിയതില്‍ വെറും 2 പേരാണ് സൂപ്പര്‍ സ്റ്റാറിന്റെ മുന്‍പിലുള്ളത്. ഒന്നാമത്തെത് ദക്ഷിണ കൊറിയന്‍ പോപ്പ് ബാന്‍ഡായ ബിടിഎസ് ആണ്.വെറും 43 മിനിറ്റു കൊണ്ടാണ് ബിടിഎസ് 1 ദശലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് ഹോളിവുഡിലെ മിന്നും താരമായ ആഞ്ചലീന ജോളിയാണ്. 59 മിനിറ്റുകളിലാണ് ആഞ്ചലീന ജോളിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു ദശലക്ഷം ഫോളോവേഴ്സിനെ ലഭിച്ചത്.

https://instagram.com/actorvijay?igshid=ODM2MWFjZDg=

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക