തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയുള്ള നടനാണ് വിജയ്. താരത്തിന്റെ കുടുംബ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ കണ്ട് ആരാധകര്‍ ഞെട്ടലില്‍. 23 വര്‍ഷത്തെ ദാമ്ബത്യ ജീവിതം അവസാനിപ്പിച്ച്‌ നടന്‍ പ്രമുഖ നടിയ്‌ക്കൊപ്പം താമസമായിരിക്കുകയാണെന്നാണ് ചില മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്.

വിജയിയുടെ ആരാധികയായിരുന്ന സംഗീത സോമലിംഗത്തെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍ ഇരുവരും വേര്‍പിരിഞ്ഞെന്നും നടന്‍ മറ്റൊരു നടിയുടെ കൂടെ പുതിയ ജീവിതം ആരംഭിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കൂടാതെ, താരത്തിന് മൂന്ന് കുട്ടികളുണ്ടെന്നുമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവയ്‌ക്കെല്ലാം തെളിവായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വിക്കിപീഡിയ പേജിലെ വിവരങ്ങളാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്ത് നടത്തിയ വ്യാജ പ്രചരണം

ചില തല്പരകക്ഷികൾ നടത്തുന്ന വ്യാജ പ്രചരണം ആണ് ഇതെന്ന് വിജയ് ആരാധകർ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്. വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്താണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചത്. വിജയിയുടെ വിക്കിപീഡിയയിലുള്ള പ്രൊഫൈലില്‍ 1999 ല്‍ വിവാഹിതരായ താരം 2022 ല്‍ ഡിവോഴ്‌സ് ആയെന്ന തരത്തില്‍ റെക്കോര്‍ഡ് തിരുത്തിയതാണെന്ന് ആരാധകര്‍ പറയുന്നു. ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് വിക്കിപീഡിയയിലെ വിവരങ്ങള്‍. അതിനാല്‍ പുതിയതായി കൂട്ടിച്ചേര്‍ക്കാനും, ഇല്ലായ്മ ചെയ്യാനും സാധിക്കുമെന്നും ആരാധകര്‍ വ്യക്തമാക്കി. ഏതായാലും വ്യാജ വിവരങ്ങൾ തിരുത്തി ഇപ്പോൾ യഥാർത്ഥ വിവരങ്ങൾ ഉൾപ്പെടുത്തി വിക്കിപീഡിയ പേജ് പുനസ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക