സാൻഡല്‍വുഡിലെ താരസുന്ദരിമാരില്‍ ഒരാളാണ് ചാമിംഗ് സ്റ്റാര്‍ രമ്യ. ദിവ്യ സ്പന്ദന എന്നും ഇവര്‍ അറിയപ്പെടുന്നു. സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ രമ്യ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തി ആപ്പിള്‍ ബോക്സ് സ്റ്റുഡിയോസ് എന്ന കമ്ബനിക്ക് കീഴില്‍ സിനിമകള്‍ നിര്‍മ്മിക്കാൻ തുടങ്ങിയിരിക്കുകയാണ്. കൂടാതെ, അഭിനയത്തിലേക്കും താരം എത്തിയിരിക്കുകയാണ്.

ധനഞ്ജയ് നായകനാകുന്ന ‘ഉത്തരകാണ്ഡ’ എന്ന ചിത്രത്തിലാണ് അവര്‍ അഭിനയിക്കുന്നത്.രാഷ്ട്രീയത്തിലായിരുന്നപ്പോള്‍ നിരന്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ട ഒരു താരമായിരുന്നു രമ്യ. ഇപ്പോള്‍ രാഷ്ട്രീയത്തില്‍ നിന്ന് സിനിമയിലേക്ക് വരുമ്ബോഴും അതില്‍ മാറ്റമൊന്നുമില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് രമ്യ. എന്നാല്‍ ഇത് സിനിമ സംബന്ധമായിട്ടുള്ളതല്ല, മറിച്ച്‌ രമ്യയുടെ വസ്ത്രധാരണത്തിനാലാണ് ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമാ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാനായി പലപ്പോഴും രമ്യ വിദേശയാത്രകള്‍ നടത്താറുണ്ട്. ഇപ്പോള്‍ യൂറോപ്പിലേക്ക് ഒരു യാത്ര നടത്തിയപ്പോള്‍‌ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്. ഈ ഫോട്ടോയെ വിമര്‍ശിച്ചും, അനുകൂലിച്ചും, ട്രോളിയും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. രമ്യയുടെ പുതിയ പോസ്റ്റ് ഏതായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ഒരു ഷര്‍ട്ട് മാത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോയാണ് രമ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാന്റോ ഷോര്‍ട്ട്സോ അവര്‍ ധരിച്ചിട്ടില്ല എന്ന് തന്നെ തോന്നും ചിത്രം കണ്ടാല്‍. പാന്റ് കാണാത്ത വിധമുള്ള ഒരു ഷര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. സണ്‍ഗ്ലാസ് ധരിച്ച്‌ സ്റ്റൈലിഷ് ലുക്കിലാണ് രമ്യയെ ഈ ചിത്രത്തില്‍ കാണാൻ സാധിക്കുക. ഈ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്ക് കാരണമാത്. യൂറോപ്പിന്റെ ഭംഗി കാണിക്കുന്ന മറ്റ് നിരവധി ഫോട്ടോകള്‍ക്കൊപ്പമാണ് ഈ ഫോട്ടോയും പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ആ ചിത്രങ്ങള്‍ക്കൊപ്പം ഇത്തരമൊരു ഫോട്ടോ ഷെയര്‍ ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്നായിരുന്നു പലരുടെയും ചോദ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക