ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്ബൻ, കുമളിക്ക് സമീപം വരെ എത്തിയതായി റിപ്പോര്‍ട്ട്. ആകാശദൂരം അനുസരിച്ച്‌ അരിക്കൊമ്ബൻ കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെ ഒരു മണിയോട് കൂടിയാണ് കുമളിക്കടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആന എത്തിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയെ തുരത്തിയത്. ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയത് അറിഞ്ഞത്. അരി കൊമ്ബൻ ജനവാസ മേഖലയ്ക്ക് അടുത്ത് എത്തിയതിന്റെ ആശങ്കയിലാണ് നാട്ടുകാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ഇന്നലെയും ജിപിഎസ് കോളറില്‍ നിന്ന് ലഭിച്ച സിഗ്‌നലുകളില്‍ നിന്നാണ് അരിക്കൊമ്ബൻ ആകാശദൂരപ്രകാരം കുമളി ടൗണിന് 6 കിലോമീറ്റര്‍ അകലെ വരെ എത്തിയെന്ന് വ്യക്തമായത്. കാടിനുള്ളില്‍ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാല്‍ മതി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക