ഇന്നലെ വാർത്തകളിലും വാർത്ത മാധ്യമങ്ങളിലും നിറഞ്ഞ നിന്നത് അരിക്കൊമ്പനാണ്. ചിന്നക്കനാൽ മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടാക്കിയ ആനയെ ഒടുവിൽ തളച്ച് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി. നൂറോളം അകമ്പടി വാഹനങ്ങളുടെ പ്രൗഢിയിലായിരുന്നു അരിക്കൊമ്പന്റെ പെരിയാറിലേക്കുള്ള യാത്രയും. എല്ലാം ദൃശ്യമാധ്യമങ്ങളിൽ ലൈവായി ടെലികാസ്റ്റും ചെയ്തു.

എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഈ വിഷയത്തിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ജോസ് കെ മാണിയുടെ നീക്കങ്ങളാണ്. മുൻപ് ഹൈക്കോടതിയിൽ നടന്ന കേസിൽ ഇദ്ദേഹം കക്ഷി ചേർന്നത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ ജോസ് കെ മാണിയുടെ പാർട്ടിക്കാർ അരിക്കൊമ്പൻ വിഷയത്തിൽ സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്തിയത് ജോസ് കെ മാണിയാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് വ്യാപകമായ പ്രചരണം ആണ് നടത്തുന്നത് യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ജോസ് കെ എം മാണിക്ക് അഭിനന്ദനം അർപ്പിച്ചുകൊണ്ട് പോസ്റ്റർ ഇറക്കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പിനെതിരെ വ്യാപക പരിഹാസവും ഉയരുന്നുണ്ട്. ജോസ് കെ മാണിയുടെ സ്ഥിരം വിമർശകരുടെ പേജിൽ നിന്ന് ഈ പ്രചാരണത്തിനെതിരെ ട്രോളുകളും പുറത്തുവന്നു കഴിഞ്ഞു. നിഷ്പക്ഷമതികളും വിഷയത്തിൽ പരിഹാസം ഉയർത്തുന്നുണ്ട്. എന്തിനും ഏതിനും കാരണഭൂതനായ പിണറായി വിജയനെ പോലെ ആകാൻ ആണോ ജോസ് കെ മാണിയുടെ ശ്രമമെന്നും ആളുകൾ പരിഹസിക്കുന്നു. “കാരണഭൂതൻ 2.0 – JKM” എന്നാണ് ഒരു വ്യക്തി പരിഹാസം ഉയർത്തിയത്.

ലക്ഷ്യം കർഷക മനസ്സോ, ഇടുക്കി അസംബ്ലിയോ?

വിലകുറഞ്ഞ രാഷ്ട്രീയ പ്രചരണം എന്നതിനപ്പുറം ചില രാഷ്ട്രീയ നിരീക്ഷകർ മറ്റു സാധ്യതകളും ഈ നീക്കത്തിൽ കാണുന്നുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഇടുക്കിയും പാലായും വെച്ചു മാറാനുള്ള ജോസ് കെ മാണിയുടെ നീക്കം ആണോ ഇതെന്നും അവർ സംശയം ഉയർത്തുന്നു. രണ്ട് സീറ്റുകളും ഇപ്പോൾ കേരള കോൺഗ്രസ് ഇടതുമുന്നണിയിൽ മത്സരിക്കുന്ന സീറ്റുകൾ ആണ്. ഇടുക്കി എംഎൽഎയും മന്ത്രിയുമായ റോഷി അഗസ്റ്റിനെ സ്വന്തം നാടായ പാലായിലേക്ക് കൊണ്ടുവരികയും സുരക്ഷിത മണ്ഡലമായി കണ്ട് ഇടുക്കിയിലേക്ക് ജോസ് കെ മാണി മത്സരിക്കാൻ എത്തുന്ന സാധ്യതയ്ക്ക് വേണ്ടിയാണോ ഈ നീക്കം എന്ന സംശയമാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അതല്ല മറിച്ച് കർഷക വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാനുള്ള ജോസ് കെ മാണിയുടെ നീക്കമാണ് ഇത് എന്നും വിലയിരുത്തലുകൾ ഉണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക