ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്ബനെ വഹിച്ചുകൊണ്ടുള്ള അനിമല്‍ ആംബുലന്‍സ് രാത്രി ഒന്‍പത് മണിയോടെ പെരിയാര്‍ കടുവ സങ്കേതത്തില്‍ എത്തും. ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സുകള്‍ക്ക് ഒടുവിലാണ് അരിക്കൊമ്ബനെ മാറ്റുന്ന സ്ഥലം വനംവകുപ്പ് അറിയിച്ചത്. അരിക്കൊമ്ബനെ പിടികൂടിയ ശേഷമാണ് പെരിയാര്‍ കടുവ സങ്കേതത്തിലേക്കാണ് അരിക്കൊമ്ബനെ മാറ്റുക എന്ന കാര്യം പുറത്തുവിട്ടത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് അരിക്കൊമ്പന്റെ രാജകീയ യാത്രയാണ്. നൂറോളം അകമ്പടി വാഹനങ്ങളുടെ പകിട്ടിലാണ് കാട്ടുകൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് എത്തിക്കുന്നത്. ഈ വീഡിയോകൾ ഇപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അരികൊമ്പന്റെ സുരക്ഷ വച്ചുനോക്കുമ്പോൾ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് നിസ്സാരമെന്നും ഒരു കൂട്ടർ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. വീഡിയോ ചുവടെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

Video Courtesy: Asianet News

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക