വന്യമൃഗങ്ങളെ സംബന്ധിക്കുന്ന വീഡിയോകള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്. കാരണം ഇവയെ നേരിട്ട് കാണുന്നത് തന്നെ കൗതുകം ഉണര്‍ത്തുന്ന ഒന്നാണ്. കാട്ടിലൂടെ സഫാരി നടത്തുന്നവര്‍ക്കാണ് പലപ്പോഴും ചിത്രങ്ങളിലും വീഡിയോയിലും കാണുന്ന വ്യത്യസ്തത നിറഞ്ഞ ജീവികളെ പലപ്പോഴും നേരിട്ട് കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇവ പങ്കുവയ്ക്കപ്പെടുമ്ബോഴാകട്ടെ കാണാത്തവര്‍ക്കും അവയെ കാണാന്‍ ഒരു അവസരം കിട്ടുകയാണ്.

ഇത്തരത്തില്‍ കഴിഞ്ഞ ദിവസം പകര്‍ത്തപ്പെട്ട ഒരു റെഡ് പാണ്ടയുടെ ദൃശ്യങ്ങളാണ് ജനശ്രദ്ധ നേടുന്നത്.വംശ നാശ ഭീഷണി നേരിടുന്ന റെഡ് പാണ്ടയെ അരുണാചല്‍ പ്രദേശിലെ തവാംഗില്‍ വച്ച്‌ കണ്ട സഞ്ചാരികളില്‍ ഒരാളായ ഒരു സ്ത്രീയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് സോഷ്യല്‍ മീഡിയയില്‍ അപൂര്‍വമായി കാണുന്ന റെഡ് പാണ്ടയുടെ വീഡിയോ പങ്കിട്ടത്. മനോഹരമായ ഒരു താഴ്‌വാരത്തില്‍, മരത്തിന് മുകളിലായി കയറിയിരിക്കുന്ന നിലയിലാണ് പാണ്ടയെ കാണുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന മുഗമാണ് റെഡ് പാണ്ട. പൂച്ചയുടേതിന് സമാനമായ മുഖമാണ് റെഡ് പാണ്ടയ്ക്ക്. ചുവപ്പ് കലര്‍ന്ന ബ്രൗണ്‍ നിറമാണ് ഇതിന്റെ ശരീരത്തിന്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. കാണുമ്ബോള്‍ കൊഞ്ചിക്കാന്‍ തോന്നുന്നു എന്നും കാണാന്‍ ഭയങ്കര ക്യൂട്ടാണെന്നും തരത്തിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക