മരുന്ന് വാങ്ങി വീട്ടിലേക്ക് പോകുന്നതിനിടെ, പാഞ്ഞെത്തിയ ബിഎംഡബ്ല്യൂ കാര്‍ ഇടിച്ച്‌ 36കാരന്‍ മരിച്ചു. പലചരക്കുകട നടത്തുന്ന അജയ് ഗുപ്തയാണ് മരിച്ചത്. കാര്‍ ഉടമയായ 28കാരിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച മോട്ടി ബാഗില്‍ മെട്രോ സ്‌റ്റേഷന് സമീപമാണ് സംഭവം.

ആശുപത്രിയില്‍ നിന്ന് മരുന്ന് വാങ്ങി ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ ബിഎംഡബ്ല്യൂ കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. അശോക് വിഹാര്‍ സ്വദേശിനിയായ യുവതിയാണ് കാര്‍ ഓടിച്ചിരുന്നത്. ആര്‍ക്കിടെക്‌ട് ആയ ഇവര്‍ ഗ്രേറ്റര്‍ കൈലാഷിലെ പാര്‍ട്ടി കഴിഞ്ഞ് കാറില്‍ മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമിത വേഗത്തില്‍ കാര്‍ ഓടിക്കുന്നതിനിടെ ആദ്യം ജനറേറ്ററാണ് യുവതി ഇടിച്ചുതെറിപ്പിച്ചത് എന്നും പൊലീസ് പറയുന്നു. തുടര്‍ന്നാണ് അജയ് ഗുപ്തയെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയില്‍ ഗുരുതരമായി പരിക്കേറ്റ അജയ് ഗുപ്തയെയും കാര്‍ ഓടിച്ചിരുന്ന യുവതിയെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഗുരുതര പരിക്കുകളെ തുടര്‍ന്ന് അജയ് ഗുപ്തയ്ക്ക് മരണം സംഭവിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. ഗതാഗത നിയമം ലംഘിച്ച്‌ വാഹനം ഓടിക്കല്‍ അടക്കം വിവിധ വകുപ്പുകള്‍ ചുമത്തിയാണ് യുവതിക്കെതിരെ കേസെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക