കേന്ദ്രമന്ത്രിസഭ പുനഃസംഘടിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി സ്ഥാനത്തു നിന്ന് കിരണ്‍ റിജിജുവിനെ മാറ്റി. സഹമന്ത്രിയായിരുന്ന അര്‍ജുന്‍ രാം മെഗ്‍വാളിനെ സ്വതന്ത്ര ചുമതലയുള്ള നിയമമന്ത്രിയാക്കി. അദ്ദേഹത്തിന്റെ നിലവിലെ പദവി കൂടാതെയാണ് നിയമമന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കിയത്.

ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതലയാണ് റിജിജുവിന് നല്‍കിയത്. രാഷ്ട്രപതി ഭവനില്‍ നിന്ന് വാര്‍ത്താ കുറിപ്പിലാണ് പ്രഖ്യാപനം. ജഡ്ജി നിയമനവുമകയി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് കിരണ്‍ റിജിജുവിന് മാറ്റം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക