മലമ്ബുഴയില്‍ കൊലക്കേസ് പ്രതിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. സിപിഎം ബ്രാഞ്ച് സെക്രടറി ശാജഹാന്‍ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ചിരിക്കുമ്ബോള്‍ ബിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഹൃദയാഘാതം മൂലമാണ് ബിജുവിന്റെ മരണമെന്നും ദുരൂഹതകള്‍ ഇല്ലെന്നും പൊലീസ് അറിയിച്ചു. തൊട്ടു പിന്നാലെ ബിജുവിന്റെ പെണ്‍സുഹൃത്തിനെ പുലര്‍ച്ചെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തി. ബിജുവിന്റെ മരണം അറിഞ്ഞതിന് പിന്നാലെ രാത്രി രണ്ട് മണിയോടെ ആണ് യുവതിയെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജുവും യുവതിയും അടുപ്പത്തിലായിരുന്നുവെന്നും, ബിജുവിന്റെ മരണത്തില്‍ ഉണ്ടായ മനോവിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക