കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ എത്തി ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭ എംപിമാരായ അഭിഷേക് മനു സിങ്വി, ജയറാം രമേഷ് എന്നിവരും രാഹുല്‍ ഗാന്ധിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്. ഇത് വലിയ വാര്‍ത്തയായതോടെ ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇതില്‍ പ്രതികരിച്ചിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് വിവരങ്ങള്‍ തേടാന്‍ എത്തിയത്. രണ്ടു മണിക്കൂറോളമായി കമ്മീഷണര്‍ രാഹുല്‍ ഗാന്ധിയുടെ വീട്ടിലുണ്ട്. ഇതുവരെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല.

പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാഹുല്‍ ഗാന്ധിക്ക് എതിരായ നീക്കം ഫാഷിസ്റ്റ് നടപടിയെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങള്‍ തേടാനാണ് പൊലീസ് ശ്രമിക്കുന്നത്.ഡല്‍ഹി പൊലീസിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര കുറ്റപ്പെടുത്തി. എന്നാല്‍ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും നോട്ടീസ് അയക്കാനാണ് പൊലീസ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക