കേരളത്തില്‍ ആദ്യമായി റോബോര്‍ട്ട് ആനയെ നടയിരുത്തുന്നു. ഫെബ്രുവരി 26 നാണ് ഇരിഞ്ഞാടപ്പിള്ളി രാമനെ നടയിരുത്തുന്നത്. അഞ്ച് മോട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ആനക്ക് അഞ്ച് ലക്ഷമാണ് ചിലവ് വരുന്നത്. തൃശൂര്‍ ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ റോബോര്‍ട്ട് ആനയെ എത്തിച്ചിരിക്കുന്നത്.

പത്തര അടി നീളം, എണ്ണൂറ് കിലോ തൂക്കം, വാലും ചെവിയും അനക്കി ഇരിഞ്ഞാടപ്പിള്ളിയിലാണ് ഈ ആനയുളളത്.സ്വിച്ചിട്ടാല്‍ തുമ്ബികൈയില്‍ നിന്ന് വെള്ളം ചീറ്റും. അഞ്ച് ലക്ഷം രൂപ ചിലവിലുളള ഈ ആനയുടെ നിര്‍മാണം ഏകദേശം രണ്ടര മാസമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആനയുടെ തല, ചെവി, കണ്ണ്, വായ, വാല്‍ എന്നിവ ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ ഒരുക്കിയിരിക്കുന്നത്. അഞ്ച് മോട്ടറുകള്‍ ഉപയോഗിച്ചാണ് ആനയെ ചലിപ്പിക്കുന്നത്.ദൂരത്തു നിന്ന് നോക്കിയാല്‍ ആന ലക്ഷണമൊത്ത ഒരു കൊമ്ബനാണ്. എന്നാല്‍ അടുത്തെത്തിയാല്‍ കഥ മാറും. ഏറെ സവിശേഷതയുമായാണ് ആനയും വെടിക്കെട്ടും മേളയുമില്ലാത്ത ഒരു കൃത്രിമ ആനയെ നടയ്ത്തിരുത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക