കല്യാണത്തലേന്ന് വരനെ കാണാതായതിനെ തുടർന്ന് വിവാഹം മുടങ്ങാതിരിക്കാൻ ആയി യുവതിയെ പറഞ്ഞറപ്പിച്ച സമയത്ത് തന്നെ മറ്റൊരു യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. തലയോലപ്പറമ്ബ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ്, പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് ഫാത്തിമയെ വിവാഹംചെയ്തത്. ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്ബ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വംനല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക