150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയില്‍ ദമ്ബതികളെയും മക്കളേയും പൊലീസ് തിരയുന്നു. തൃശൂര്‍ വടൂക്കര സ്വദേശി പി ഡി ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആണ്‍മക്കള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ 10 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

പൊലീസ് പറയുന്നത്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

70 വര്‍ഷമായി ധനകാര്യ സ്ഥാപനം നടത്തി പാരമ്ബര്യമുള്ള കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍. തൃശൂര്‍ പോസ്റ്റ് ഓഫിസ് റോഡില്‍ ധനവ്യവസായം എന്ന പേരില്‍ തുടങ്ങിയ പണമിടപാട് സ്ഥാപനത്തില്‍ അരണാട്ടുകര, വടൂക്കര ഗ്രാമവാസികളായിരുന്നു നിക്ഷേപകര്‍. നിക്ഷേപങ്ങള്‍ക്ക് 15 മുതല്‍ 18 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 8,500 രൂപ വരെ കിട്ടും. സ്ഥാപനത്തിന്റെ വിശ്വാസ്യത കണക്കിലെടുത്ത് സാധാരണക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. എട്ടും പത്തും വര്‍ഷമായി മുടങ്ങാതെ പലിശ കിട്ടിയവരുമുണ്ട്.

നിക്ഷേപങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊള്ള പലിശയ്ക്ക് നല്‍കി ലാഭം കൊയ്യുന്നതായി വിശ്വസിപ്പിച്ച ജോയിയും കുടുംബവും ആഡംബര ജീവിതമാണ് നയിച്ചതെന്നു പ്രദേശവാസികള്‍ പറയുന്നു. വീട്ടിലെ ആഘോഷത്തിന് കേരളത്തിലെ ഏറ്റവും വലിയ സംഗീത ബാന്‍ഡിനെ കൊണ്ടുവന്നു. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. രണ്ട് ആഡംബര വീടുകളുണ്ട്. ഒടുവില്‍ ബിസിനസ് തകര്‍ന്നതോടെ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക