ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. വധശ്രമക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനാലാണ് നടപടി. കവരത്തി കോടതി 10 വര്‍ഷം ശിക്ഷിച്ച എം പി കണ്ണൂര്‍ ജയിലിലാണ്. ഈ മാസം 11 മുതല്‍ അയോഗ്യത നിലവില്‍ വരുമെന്നാണ് ഉത്തരവ്. കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഫൈസലിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്.

10 വര്‍ഷം തടവിന് കോടതി ശിക്ഷിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍.സി.പി നേതാവായ മുഹമ്മദ് ഫൈസലിന് 2009ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു മൂന്നുപേര്‍ക്കും 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫൈസലിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരന്‍ മുഹമ്മദ് അമീന്‍, അമ്മാവന്‍ പടിപ്പുര ഹുസൈന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ അടിപിടിക്കേസിലാണ് വിധി വന്നിരിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവായ പി.എം സഈദിന്റെ മകളുടെ ഭര്‍ത്താവിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക