എട്ടു വര്‍ഷത്തെ നേഴ്‌സിങ് ജോലി ഉപേക്ഷിച്ചു ഒരു മുഴുവന്‍ സമയ ലൈംഗിക തൊഴിലാളിയായിരിക്കുകയാണ് കാരിന്‍ എന്ന യുവതി.ആംസ്‌റ്റര്‍ഡാം നഗരത്തില്‍ ജില്ലാ നേഴ്സ് ആയിരുന്നു കാരിന്‍. യുവതിയുടെ പുതിയ തീരുമാനത്തിന് പിന്നിലെ കാരണം കേട്ട് അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അംഗപരിമിതര്‍ക്ക് ലൈംഗികമായി സഹായം ചെയ്യാനും അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനുമാണ് കാരിന്‍ ഈ മേഖല തിരഞ്ഞെടുത്തത്. ആംസ്റ്റര്‍ഡാമില്‍ ഒരു ലൈംഗിക തൊഴിലാളിയായി പ്രവര്‍ത്തിക്കുകയാണ് അവര്‍. ഇതിനെക്കുറിച്ച്‌ കാരിന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ഒരു നേഴ്സ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്ബോള്‍ വീടുകളില്‍ ചെന്നും നഴ്സിംഗ് ഹോമുകളിലും ചെന്നും ഒരുപാട് രോഗികളെ താന്‍ പരിചരിച്ചിട്ടുണ്ട്. എന്നാല്‍, അത്തരത്തില്‍ ശാരീരികമായ അവശതകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ക്ക് പോലും ലൈംഗികമായ കാമനകള്‍ ഉണ്ട് എന്ന് തനിക്ക് ബോധ്യപ്പെട്ടു

എന്നും, നഴ്സ് എന്ന ജോലിയിരിക്കുമ്ബോള്‍ അക്കാര്യത്തില്‍ അവരെ സഹായിക്കാന്‍ ശ്രമിച്ചാല്‍ ജോലി നഷ്ടപ്പെടുത്തേണ്ടി വരും എന്ന ബോധ്യമാണ് തന്നെ ജോലി രാജിവെച്ച്‌ മുഴുവന്‍ സമയവും ആ സേവനത്തിനു മാത്രമായി നീക്കിവെക്കാന്‍ പ്രേരിപ്പിച്ചത്’.ഒരു എസ്കോര്‍ട്ട് കമ്ബനിയുടെ ഭാഗമായാണ് കാരിന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തില്‍ ഏറ്റവും ആദ്യമായി സെക്സ് വര്‍ക്ക് നിയമവിധേയമാക്കിയ രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്സ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക