മലയാളികളുടെ ശ്രദ്ധേയയായ യുവ നടിയാണ് ഹണി റോസ്. ഒട്ടനവധി നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് ഈ താരം. താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തെലുങ്ക് സിനിമയായ വീര സിംഹ റെഡി. ചിത്രത്തിൽ തെലുങ്ക് നായകൻ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായിട്ടാണ് താരം അവതരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പ്രീ റിലീസ് ചടങ്ങ് നടന്നത്. ചടങ്ങിൽ ഹണി റോസും പങ്കെടുത്തിരുന്നു.

ചടങ്ങിൽ പങ്കെടുത്ത ഹണി റോസ് തന്നെ സിനിമയിലേക്ക് ക്ഷണിച്ചതിന് സംവിധായകനോടും അണിയറ പ്രവർത്തകരോടും തെലുങ്കിൽ നന്ദി രേഖപ്പെടുത്തി സംസാരിച്ച വീഡിയോ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത് മറ്റൊരു വീഡിയോ ആണ്. വേദിയിലേക്ക് ഹണി റോസിനെ അവതാരിക ക്ഷണിച്ചു. ഇവർ സ്റ്റേജിലേക്ക് നടന്നുപോകുമ്പോൾ ഇവരുടെ പിൻഭാഗം നോക്കി ചില അശ്ലീല ചേഷ്ടകൾ കാണിക്കുന്ന സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയുടെ ദൃശ്യങ്ങളാണ് ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരം നടന്നുപോകുമ്പോൾ താരത്തിന്റെ പുറകിലോട്ട് നോക്കി ചുണ്ട് കടിക്കുകയാണ് ബാലയ്യ ചെയ്തത്. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു. സൂപ്പർതാരത്തിന്റെ അശ്ലീല ഭാവാഭിനയത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ബാലയ്യ പോലത്തെ ഒരു വലിയ ഇതിഹാസ നടനിൽ നിന്നും ഇത്തരം കാര്യം ൺ പ്രതീക്ഷിക്കുന്നില്ല എന്നാണ് ഒരു വലിയ വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അതേസമയം ബാലയ്യ ഇതല്ല ഇതിനപ്പുറം ചെയ്യും എന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതിന് മുൻപും ഇത്തരത്തിൽ ഇയാളുടെ ഭാഗത്തുനിന്നും പല കാര്യങ്ങളും ഇതേ രീതിയിൽ സംഭവിച്ചിട്ടുണ്ട് എന്നതും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക