തമിഴ്‌നാട്ടിലെ തിയേറ്ററുകള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ നാളാണ്. തമിഴകത്തിന്റെ പ്രിയതാരങ്ങളായ വിജയിന്റെയും അജിത്തിന്റെയും ചിത്രങ്ങള്‍ ഒന്നിച്ച്‌ ഇന്ന് റിലീസിനെത്തിയിരിക്കുകയാണ്. വിജയ് ചിത്രം ‘വാരിസ്’, അജിത് ചിത്രം ‘തുനിവ്’ എന്നിവയാണ് ബോക്സ് ഓഫീസില്‍ മുഖാമുഖം മത്സരിക്കുന്നത്. രണ്ടു ചിത്രങ്ങള്‍ക്കും കേരളത്തിലും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

Varisu Review: വാരിസ്വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസില്‍ രശ്മിക മന്ദാനയാണ് വിജയുടെ നായികയായി എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്.ശരത് കുമാര്‍, എസ് ജെ സൂര്യ, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിജയ് ആരാധകരെയും കുടുംബപ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമെന്നാണ് ആദ്യഘട്ടത്തില്‍ ചിത്രത്തെ കുറിച്ച്‌ വരുന്ന പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ശ്രീമന്തുഡു, അല വൈകുണ്ഠപുരമുലൂ, അതാരിന്തിക്കി ദാരേദി തുടങ്ങി നിരവധി സിനിമകളുടെ മിക്സാണ് വാരിസ്. അച്ഛന്റെ സാമ്രാജ്യത്തെ/കുടുംബത്തെ രക്ഷിക്കാനുള്ള ഏക പ്രതീക്ഷയായി മാറുന്ന വിമുഖനായ മകന്റെ പിന്തുടര്‍ച്ച തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. വിജയ്‌യുടെ മാസ്സ് മൊമെന്റുകള്‍, നാല് ഫൈറ്റുകള്‍, അതിഗംഭീര ഗാനങ്ങള്‍, മസാല, അമ്മ-മകന്‍ എന്നിങ്ങനെ കീവേഡുകളാല്‍ ഊട്ടിയുറപ്പിച്ച ഒരു അല്‍ഗോരിതം ഉല്‍പന്നമാണ് ചിത്രത്തിന്റെ തിരക്കഥ. ഒരു കൊമേഴ്‌സ്യല്‍ ഫാമിലി എന്റര്‍ടെയ്‌നറിന്റെ പഴക്കമുള്ള എല്ലാ ചേരുവകളും ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. നായകന്‍ കുടുംബത്തിലെ എല്ലാവരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ഒരു ബാഹ്യ ശത്രുവിനോട് പോരാടുകയും ചെയ്യുന്നു,” ഇന്ത്യന്‍ എക്സ്‌പ്രസ് റിവ്യൂവില്‍ നിരൂപകനായ കിരുഭക്കര്‍ പുരുഷോത്തമന്‍ പറയുന്നു.

Thunivu Review:

എച്ച്‌ വിനോദ് സംവിധാനം ചെയ്യുന്ന അജിത് ചിത്രം തുനിവില്‍ മഞ്ജു വാര്യരും അഭിനയിക്കുന്നുണ്ട്. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ‘തുനിവ്’. ധനുഷ് നായകനായ ‘അസുരന്‍’ ആയിരുന്നു മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം. ഒരു ബാങ്ക് കൊള്ളയുടെ കഥയാണ് തുനിവ് പറയുന്നത്. ഒരു ഹൈസ്റ്റ് (heist) ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് തുനിവ്.നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എച്ച്‌ വിനോദും അജിത്തും വീണ്ടും ഒന്നിച്ചിരിക്കുകയാണ് ‘തുനിവി’ല്‍.

ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാതാവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തിലുണ്ട്. നീരവ് ഷാ ചിത്രത്തിന്റെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ജിബ്രാന്‍ ആണ്. അജിത്തിന്റെ ആക്ഷന്‍ പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ മഞ്ജുവിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കും പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്.

“തുണീവിന്റെ ആദ്യ ഫ്രെയിമില്‍ തന്നെ, ചിത്രത്തിന്റെ കഥ സജ്ജീകരിക്കാന്‍ തുടങ്ങുകയാണ് സംവിധായകന്‍ വിനോദ്, കാരണം കുറച്ച്‌ സങ്കീര്‍ണ്ണമായൊരു കഥയാണ് സംവിധായകന് പറയാനുള്ളത്. ഒരു സംഘം, ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ, ഒരു ബാങ്കില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന ഭീമമായ തുക മോഷ്ടിക്കാന്‍ ബാങ്ക് കവര്‍ച്ചയ്ക്ക് പദ്ധതിയിടുന്നു. പ്ലാന്‍ ഹൈജാക്ക് ചെയ്യുന്ന ഡാര്‍ക്ക് ഡെവിള്‍സ് എന്‍ട്രി വരെ എല്ലാം പ്ലാന്‍ പോലെ തന്നെ നടക്കുന്നു. ‘എന്തുകൊണ്ട് ഇത്തരമൊരു കൊള്ള’ എന്നത് സിനിമയിലുടനീളം സസ്പെന്‍സായി സൂക്ഷിച്ചിരിക്കുന്നു, ഇവിടെയാണ് വിനോദ് വിജയിക്കുന്നത്. പലപ്പോഴും പ്രേക്ഷകരെ ഇരുട്ടില്‍ നിര്‍ത്തുന്നുവെങ്കിലും, എല്ലാ ഫ്രെയിമിലും എന്തെങ്കിലും സംഭവിക്കുന്നു എന്നതിനാല്‍ തുനിവ് പ്രേക്ഷകരെ അക്ഷമരാക്കുന്നില്ല,” ഇന്ത്യന്‍ എക്സ്‌പ്രസ് റിവ്യൂവില്‍ കിരുഭക്കര്‍ പുരുഷോത്തമന്റെ നിരീക്ഷണമിങ്ങനെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക