‘സിറ്റുവേഷൻഷിപ്പ്’ കഴിഞ്ഞ വർഷം ഡേറ്റിങ് ആപ്പുകളിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞത് ഈ ഒരു വാക്ക്. എല്ലിൽ പിടിച്ച പ്രണയങ്ങളെക്കാളും പലരുടെയും ഹൃദയം കീഴടക്കി സിറ്റുവേഷൻഷിപ്പ് യാത്ര തുടരുന്നു. കേരളത്തിൽ സിറ്റുവേഷൻഷിപ്പിന് പ്രചാരം ഏറുകയാണോ ? ആണെങ്കിൽ എന്താകാം കാരണങ്ങൾ. യുവാക്കൾ മാത്രമാണ് സിറ്റുവേഷൻഷിപ്പിലേക്ക് എത്തുന്നതെന്നു കരുതിയെങ്കിൽ തെറ്റി. മധ്യ വയസ്കർക്കും അന്യമല്ല സിറ്റുവേഷൻഷിപ്പ്. മലയാളിയുടെ ബന്ധങ്ങൾക്ക് പുതിയ നിർവചനം നൽകുകയാണോ സിറ്റുവേഷൻഷിപ്പ്. കൂടുതൽ പേർ സിറ്റുവേഷൻഷിപ്പിലേക്ക് ആകൃഷ്ടരാകുന്നതിന് കാരണം എന്താണ് ?

സൗഹൃദത്തിനും പ്രണയത്തിനുമിടയിൽ ഒരു നേർരേഖ വരച്ചാൽ അതിന്റെ കൃത്യം നടുവിൽ നിൽക്കുന്ന അവസ്ഥ – സിറ്റുവേഷൻഷിപ് (situationship) എന്ന വാക്കിനെ അങ്ങനെ നിർവചിക്കാം. സൗഹൃദത്തെക്കാൾ ഉയർന്ന തലം, പക്ഷേ പ്രണയത്തോളമെത്തില്ല. അതാണ് ഈ ബന്ധത്തിന്റെ സവിശേഷത. പരസ്പരം യാതൊരു കെട്ടുപാടുമില്ലാതെ രണ്ടുപേർ കൂട്ടുനടത്തക്കാരാകുന്നു. ആ ബന്ധത്തിനു കൃത്യമായ നിർവചനമുണ്ടാകില്ല. വിവാഹം, ഒന്നിച്ചുള്ള ജീവിതം എന്ന മട്ടിൽ ഭാവിയെ കുറിച്ച് കരാറുകളുമുണ്ടാകില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോയ വർഷം ഡേറ്റിങ് ആപ്പുകളിൽ കൂടുതൽ പേർ തിരഞ്ഞത് പ്രണയബന്ധങ്ങളായിരുന്നില്ല, സിറ്റുവേഷൻഷിപ് ആയിരുന്നു. യാതൊരു കടപ്പാടുകളുമില്ലാതെ, എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാവുന്ന ബന്ധം. പ്രണയത്തിലെന്ന പോലെ ഏക പങ്കാളി എന്ന നിബന്ധനകളൊന്നും ഇത്തരം കൂട്ടുകെട്ടിൽ ഉണ്ടാകാറില്ല. സിറ്റുവേഷൻഷിപ്പിൽ കൂടിച്ചേ‍ർന്നിരിക്കുന്നവരിൽ ഒരാൾക്കോ ചിലപ്പോൾ രണ്ടു പേർക്കുമോ മറ്റു ബന്ധങ്ങളുണ്ടാകും. അത്തരം ഇടങ്ങളിലേക്കൊന്നും പലപ്പോഴും ഇരുവരും കടന്നുചെല്ലില്ല. അഥവാ ഇതറിഞ്ഞാലും ആർക്കും നോവോ പരാതിയോ ഇല്ല താനും.

പ്രണയത്തിലുണ്ടാകുന്ന സ്വന്തമാക്കലും സ്വാർഥ ചിന്തകളുമൊന്നും ഇത്തരം പങ്കാളികൾക്കിടയിൽ ഇല്ലാത്തത് തന്നെ കാരണം. സിറ്റുവേഷൻഷിപ്പിൽ ഏർപ്പെടുന്നവർക്കിടയിൽ ഉഭയസമ്മതപ്രകാരം ലൈംഗികബന്ധവും ഉണ്ടാകാറുണ്ട്. എന്നാൽ ലൈംഗികതയ്ക്കു വേണ്ടി മാത്രമായുള്ള ബന്ധമല്ല ഇത്. പ്രണയവും സിറ്റുവേഷൻഷിപ്പും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ പോകുന്നവരുണ്ട്. പക്ഷേ, ആ ബന്ധത്തിലെ പങ്കാളിക്ക് ഇക്കാര്യത്തിൽ കൃത്യമായ ബോധ്യമുണ്ടാകും. അതിനാൽ ഇത്തരം ബന്ധങ്ങൾ തുടങ്ങുമ്പോൾ തന്നെ വ്യക്തതയുണ്ടാകണം. അതല്ലെങ്കിൽ ബന്ധം തുടങ്ങി ഏതാനും നാളുകൾക്കകം ചില കാര്യങ്ങളിൽ ശ്രദ്ധ വച്ചാൽ ഇത് തിരിച്ചറിയാനാകും.

പങ്കാളി നിങ്ങൾക്ക് വാഗ്ദാനങ്ങളൊന്നും നൽകിയിട്ടില്ലെങ്കിൽ, അയാളുടെ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ നിങ്ങൾക്ക് പരിചയപ്പെടുത്തിയിട്ടില്ലെങ്കിൽ, പ്രണയത്തിലെന്ന പോലെ കൃത്യമായ ഇടവേളകളിൽ കണ്ടുമുട്ടാൻ ശ്രമിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ വൈകാരിക പ്രശ്നങ്ങളിൽ കൂടെ നിൽക്കാൻ തയാറാകുന്നില്ലെങ്കിൽ, ഈ ബന്ധത്തിന്റെ ഭാവിയെ കുറിച്ച് നിങ്ങൾക്ക് തന്നെ സംശയം തോന്നുന്നുവെങ്കിൽ ഒക്കെ നിങ്ങളുടേത് പ്രണയത്തിനപ്പുറം സിറ്റുവേഷൻഷിപ് ആകാൻ സാധ്യതയുണ്ട്.

രണ്ടു വ്യക്തികൾക്കിടയിൽ സൗഹൃദത്തെക്കാൾ ആഴമേറിയ ബന്ധം ഉടലെടുക്കുമ്പോൾ തന്നെ അത് ഏത് തരത്തിലാകണമെന്ന് തുറന്നു ചർച്ച ചെയ്യണം. മറുവശത്തുള്ളയാൾ സിറ്റുവേഷൻഷിപ് മാത്രമാണ് ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങൾക്ക് അതിനപ്പുറം പ്രണയമോ ഭാവിയിലേക്ക് നീളുന്ന ബന്ധമോ ആണ് ആവശ്യമെങ്കിൽ സംശയിക്കാതെ അതിൽ നിന്നു പുറത്തുകടക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക