മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല വിജയന്റെ ചികിത്സക്കായി ചെലവായതില്‍ 2,69,434 രൂപ സർക്കാരില്‍ നിന്നും അനുവദിച്ചു. പൊതുഭരണ വകുപ്പാണ് അനുമതി ഉത്തരവ് നല്‍കിയത്. 24.7.2023 മുതല്‍ 2.8.2023 വരെയുള്ള കാലയളവില്‍ ചികിത്സയ്ക്കു ചെലവായ തുകയില്‍ അനുവദനീയമായ പണമാണ് അനുവദിച്ചിരിക്കുന്നതെന്ന് ജോയിന്റ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സാ ചെലവിനുള്ള പണം സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെയും ഭാര്യ കമല വിജയന്റെയും ചികിത്സയ്ക്കായി അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച്‌ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഗുരുതര സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലാണ് അന്ന് മുക്കാല്‍ കോടിയോളം രൂപ സർക്കാർ ഖജനാവില്‍ നിന്ന് അനുവദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മാത്രം 72,09,482 രൂപയാണ് ചെലവായത്. 2022 ജനുവരിയിലും ഏപ്രില്‍, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി ചികിത്സ തേടിയത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവില്‍ നിന്ന് അനുവദിച്ചത്.

മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് 2022 ജനുവരി മാസത്തില്‍ ചെലവായത് 29,82,039 രൂപയാണ്. ഇവിടെ തന്നെ 2022 ഏപ്രില്‍, മെയ് മാസങ്ങളില്‍ മുഖ്യമന്ത്രി ചികിത്സ തേടിയപ്പോള്‍ 42,27,443 രൂപ ചെലവായി. 2022 ഏപ്രില്‍ മുതല്‍ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചെലവായ 47,769 രൂപയും ഇതേ കാലത്ത് ഇതേ ക്ലിനിക്കില്‍ മുഖ്യമന്ത്രിയുടെ ചികിത്സയ്ക്ക് ചെലവായ 28,646 രൂപയും അനുവദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികിത്സയ്ക്ക് ചെലവഴിച്ച 42,057 രൂപയും അനുവദിച്ച്‌ ഉത്തരവായി. സെക്രട്ടേറിയേറ്റ് ഗവണ്‍മെന്റ് ആയുർവേദ ഡിസ്പെൻസറിയില്‍ 2020 ഡിസംബർ 30 ന് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നു. ഇതേ വർഷം ജൂലൈ മുതല്‍ 2021 മാർച്ച്‌ മൂന്ന് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കിലുമായി അദ്ദേഹത്തിനും ഭാര്യക്കും ചെലവായ 32,905 രൂപയും അനുവദിച്ചു.

2022 ഡിസംബർ മുതല്‍ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ 62,874 രൂപ ചെലവായതും സർക്കാർ അനുവദിച്ചു. 2021 സെപ്തംബർ 29 മുതല്‍ 2022 മാർച്ച്‌ 29 വരെ മുഖ്യമന്ത്രിക്കും ഭാര്യക്കുമായി ലെജിസ്ലേറ്റീവ് ഹോസ്റ്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചെലവായ 76,199 രൂപയുമാണ് സർക്കാർ അനുവദിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക