കോട്ടയം : റോഡുനിര്‍മാണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗത്തിന്‍റെ ശയനപ്രദക്ഷിണം. നീണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ചെറുമുട്ടം – പന്നക്കല്‍ റോഡിന്‍റെ പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം വാര്‍ഡ് മെമ്ബര്‍ സൗമ്യ വിനീഷാണ് റോഡില്‍ ശയന പ്രദക്ഷിണ സമരം നടത്തിയത്. കോണ്‍ഗ്രസ് അംഗമാണ് സൗമ്യ.

മുന്‍ എംഎല്‍എ സുരേഷ് കുറുപ്പ് 2019 ല്‍ ഈ റോഡ് നിര്‍മാണത്തിനായി 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. 2020ല്‍ ടെന്‍ഡര്‍ നടത്തി കോണ്‍ട്രാക്‌ടര്‍ എഗ്രിമെന്‍റ് വച്ചെങ്കിലും പണികള്‍ തുടങ്ങിയില്ല. പഞ്ചായത്ത് മെമ്ബറുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ നിരന്തര സമ്മര്‍ദത്തെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം റോഡില്‍ മെറ്റല്‍ നിരത്തിയെങ്കിലും വീണ്ടും പണികള്‍ മുടങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേത്തുടര്‍ന്ന് മെറ്റല്‍ ഇളകി കാല്‍നടയാത്രക്കാര്‍ക്കുപോലും നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ബന്ധപ്പെട്ട അധികാരികളുമായും, കോണ്‍ട്രാക്‌ടറുമായും പണികള്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച്‌ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പണികള്‍ ആരംഭിച്ചില്ല. ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥര്‍ കോണ്‍ട്രാക്ടര്‍ക്ക് അനുകൂലമായി നിലപാടെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ശയനപ്രദിക്ഷണ സമരം നടത്തിയത്.

കോണ്‍ഗ്രസ് നീണ്ടൂര്‍ മണ്ഡലം പ്രസിഡന്‍റ് സിനു ജോണ്‍ അദ്ധ്യക്ഷയായിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി എം മുരളി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സബിത ജോമോന്‍ ,കെജി അനില്‍കുമാര്‍, കെആര്‍ ഷാജി കുഴിപ്പറമ്ബില്‍, ജോയി വഞ്ചിയില്‍ അരുണ്‍ ജോണ്‍ പെരുമാപ്പാടം എന്നിവര്‍ സംസാരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക